കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ഡ്രൈവർമാർ അമിത വേഗത്തിൽ ബസ് ഓടിക്കരുത്‌; ഫേസ്ബുക്ക് വീഡിയോയുമായി കെബി ഗണേഷ് കുമാർ - KB Ganesh Kumar to KSRTC Employees - KB GANESH KUMAR TO KSRTC EMPLOYEES

ഡ്രൈവർമാർ ദീർഘദൂര യാത്രകളിൽ അമിത വേഗത്തിൽ പോകുകയോ മത്സരയോട്ടം നടത്തുകയോ ചെയ്യരുതെന്ന്‌ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.

TRANSPORT MINISTER KB GANESH KUMAR  KSRTC DRIVERS  KB GANESH KUMAR FACEBOOK VIDEO  കെഎസ്ആർടിസി കെബി ഗണേഷ് കുമാർ
KB Ganesh Kumar (ETV Bharat)

By ETV Bharat Kerala Team

Published : May 31, 2024, 2:26 PM IST

ഫേസ്ബുക്ക് വീഡിയോയുമായി മന്ത്രി (ETV Bharat)

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർമാർ യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ അമിത വേഗത്തിൽ ബസ് ഓടിക്കരുതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസിയിലെയും സ്വിഫ്റ്റിലെയും ഡ്രൈവർമാർക്ക് മന്ത്രി ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് നിർദേശം നൽകിയത്.

സൂപ്പർഫാസ്റ്റ് ബസ് ആണെങ്കിലും രാത്രിയും പകലും യാത്രക്കാർ കൈ കാണിച്ചാൽ ബസ് നിർത്തി കൊടുക്കണമെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജീവനക്കാരിൽ മദ്യം ഉപയോഗിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് ആരംഭിച്ചതിന് ശേഷം അപകടങ്ങൾ വളരെയധികം കുറഞ്ഞു.

സംസ്ഥാനത്ത് ഒരാഴ്‌ചയിൽ 7,6,5 എന്നിങ്ങനെയാണ് കെഎസ്ആർടിസി ബസ് ഇടിച്ച് മരണം സംഭവിച്ചിരുന്നത്. എന്നാൽ പരിശോധന ആറാം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ മരണത്തിന്‍റെ എണ്ണം 1, 2 മരണം ഇല്ലാത്ത ആഴ്‌ച എന്ന നിലയിലായി. ഗുരുതര അപകടങ്ങളുടെ എണ്ണവും കുറഞ്ഞു. 35, 36 അപകടങ്ങൾ ഒരാഴ്‌ചയിൽ ഉണ്ടായിക്കൊണ്ടിരുന്നത് 25, 30 എന്നായി കുറഞ്ഞു.

സ്വിഫ്റ്റിലെ ഡ്രൈവർമാർ ദീർഘദൂര യാത്രകളിൽ അമിത വേഗത്തിൽ പോകുകയോ മത്സരയോട്ടം നടത്തുകയോ ചെയ്യരുത്. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്. സമയത്ത് സർവീസ് നടത്തി സ്റ്റേഷനിൽ എത്തിക്കണം. ചെറിയ വാഹനങ്ങളെ തട്ടാതെയും മുട്ടാതെയും ഇരിക്കണം. സ്‌കൂട്ടറിൽ വന്ന് സർക്കസ് കാണിക്കുന്നവരെ ക്ഷമിച്ച് വിട്ടേക്കണം. ഡ്രൈവർമാർ കുറച്ചുകൂടി പക്വത കാണിക്കണം. അവരുമായി മത്സരത്തിന് പോകരുത്.

ബസുകൾ നിർത്തുമ്പോൾ ഇടത് വശത്ത് പരമാവധി ചേർത്ത് നിർത്തണം. എതിർ ദിശകളിൽ സഞ്ചരിക്കുന്ന ബസുകൾ സാമാന്തരമായി നിർത്തരുത്. മറ്റുള്ളവർക്കും റോഡിൽ യാത്ര ചെയ്യാൻ അവകാശമുണ്ട്. ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കരുത്. ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കും. ബസിൽ യാത്രക്കാർ കയറിയെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മുന്നോട്ടെടുക്കാൻ പാടുള്ളൂ.

അനാവശ്യമായി ഡീസൽ പാഴാക്കരുത്. ഡീസൽ ലാഭിക്കുക എന്നതാണ് പ്രധാനം. ഡീസൽ ലാഭിച്ചാലെ നമുക്ക് മുന്നോട്ടു പോകാനാകൂ. ബസിൽ ചെറിയ തകരാറുകളാണെങ്കിൽ പോലും ഡ്യൂട്ടി കഴിഞ്ഞ് അത് ഉറപ്പായും പരിഹരിച്ചിരിക്കണം. ഒരു രൂപ പോലും കെഎസ്ആർടിസി ദുരുപയോഗം ചെയ്യില്ല. സർക്കാരിന്‍റെ നയമല്ല അത്. നിങ്ങൾ അധ്വാനിച്ചു കൂട്ടുന്ന പണം അത് നിങ്ങൾക്ക് തന്നെ പ്രയോജനപ്പെടുമെന്നും ഗണേഷ് കുമാർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ALSO READ:കെഎസ്‌ആര്‍ടിസിയിലെ പ്രസവം : 'സേവനം മാതൃകാപരം', ബസ് ജീവനക്കാരെ അഭിനന്ദിച്ച് കെബി ഗണേഷ്‌ കുമാര്‍

ABOUT THE AUTHOR

...view details