ETV Bharat / state

കേന്ദ്രം സംസ്ഥാന സർക്കാറുകളെ മാനിക്കാൻ തയാറാകണം; വിമർശനവുമായി മുഖ്യമന്ത്രി - KERALA CM AGAINST CENTRE AND UGC

തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യുജിസിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു.

Centre UGC education  state universities  യുജിസി  മുഖ്യമന്ത്രി പിണറായി വിജയൻ
CM Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 8:24 PM IST

എറണാകുളം: കേന്ദ്ര സർക്കാറിനും യുജിസിക്കുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി സർവകലാശാലയിൽ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാറുകളെ മാനിക്കാൻ കേന്ദ്രവും യുജിസിയും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ രൂപീകരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ യുജിസിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാരും യുജിസിയും ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർവകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"അധ്യാപക നിയമനങ്ങൾക്കോ സമാനമായ കാര്യങ്ങൾക്കോ മിനിമം യോഗ്യതകൾ സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. അത്തരം നിയന്ത്രണങ്ങൾ ഞങ്ങൾ പൂർണമായും പാലിക്കുന്നു. കേന്ദ്ര സർക്കാരും യുജിസിയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സമീപനം സ്വീകരിക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ യുജിസി നിയന്ത്രണങ്ങളാണ് ഇതിന് ഒരു പ്രധാന ഉദാഹരണം." -മുഖ്യമന്ത്രി

വിശ്വാസ്യത നഷ്‌ടമാക്കുന്ന സ്വകാര്യ സർവകലാശലകൾ

യുജിസി ചട്ടങ്ങൾ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യുജിസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.

സാമ്പത്തികം പ്രശ്‌നമാകില്ല

സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലക്കായി നീക്കി വച്ചിരിക്കുന്ന ഫണ്ടുകളെ അത് ബാധിക്കാത്ത വിധമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്‌ത പത്ത് സർവകലാശാലകൾക്ക് 1,830 കോടി രൂപ ലഭ്യമാക്കുകയും ചെയ്‌തു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഏകദേശം 3,000 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴിയുള്ള ഫണ്ടും നൽകി വരുന്നു.

ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഭാവി

ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുകയും വ്യത്യസ്‌ത പഠന വെല്ലുവിളികൾ നേരിടുന്ന പഠിതാക്കളെ ഉൾക്കൊള്ളുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാന രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി കേരളം വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം കാഴ്‌ച വച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തിൻ്റെ സമഗ്ര പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകൾക്ക് സർക്കാർ രൂപം നൽകി. അവരിൽ നിന്നുള്ള വിദഗ്‌ധ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്‌തു. ദേശിയവും അന്തർദേശിയവുമായ ഗുണനിലവാര പരിശോധനകളിൽ നമ്മുടെ സർവകലാശാലകളും കോളേജുകളും എല്ലാം മികച്ച റാങ്കുകൾ കരസ്ഥമാക്കി മുന്നേറുകയാണന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read More: കേരളത്തിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് യുഎഇ; അന്താരാഷ്‌ട്ര നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കാനും തീരുമാനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.