ഇടുക്കി : കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി മൊഴി മാറ്റി പറയുന്നത് പൊലീസിന് വലിയ വെല്ലുവിളിയാവുന്നു. നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ലാണ് കുഞ്ഞിന്‍റെ അച്ഛൻ നിധീഷ് ഭാര്യാപിതാവിന്‍റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ( Kattapana Dubble Murder Case).
കൊലപാതകത്തിന് ശേഷം മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിധീഷ് ആദ്യം നൽകിയ മൊഴി. തെളിവെടുപ്പിനിടെ നിധീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിധീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്‌ണു ഈ കാര്യം നിഷേധിച്ചു.(Kattapana Dubble Murder അതിനാൽ വിഷ്‌ണുവിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കട്ടപ്പനയിലെ വർക്ക് ഷോപ്പിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസിൽ ഒപ്പം പിടിയിലായ വിഷ്‌ണുവിൻ്റെ അച്ഛനെയും സഹോദരിയുടെയും നിതീഷിൻ്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് കുറ്റം പ്രതി സമ്മതിച്ചത്. കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിനുള്ളിലാണ് വിഷ്‌ണുവിന്‍റെ അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കുഴിച്ചിട്ടതെന്ന് പ്രതി പറഞ്ഞു. കുഞ്ഞിനെനെ മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിന് സമീപം കുഴിച്ചിട്ടുവെന്നുമായിരുന്നു നിധീഷ് പൊലീന് നൽകിയ മൊഴി.