കേരളം

kerala

ETV Bharat / state

'മുരളി മാത്രമല്ല, പാഠപുസ്‌തകത്തിൽ കണ്ട കഥകളി ആസ്വദിച്ച് കുട്ട്യോളും'...

ക്ലാസ് മുറിയിലിരുന്ന് പഠിച്ച കഥകളി നേരില്‍ കണ്ട് വിദ്യാര്‍ഥികൾ. കാസർകോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കഥകളി കണ്ടത് ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്‌കൂളിലെ വിദ്യാർഥികൾ.

Kathakali students story  Students Enjoying Kathakali  കഥകളി ആസ്വദിച്ച് വിദ്യാര്‍ഥികൾ  education
കൗതുകം വിട്ടുമാറാതെ കഥകളി ആസ്വദിച്ച് കുട്ടിക്കുരുന്നുകൾ

By ETV Bharat Kerala Team

Published : Feb 9, 2024, 2:52 PM IST

പാഠപുസ്‌തകത്തിൽ കണ്ട കഥകളി ആസ്വദിച്ച് കുട്ടിക്കുരുന്നുകൾ

കാസർകോട് :'സദസ്സ് തിങ്ങി നിറഞ്ഞിരുന്നു. ഇത്ര ജനക്കൂട്ടം മുരളിയും പ്രതീക്ഷിച്ചില്ല', നാലാം ക്ലാസിലെ 'മുരളി കണ്ട കഥകളി'യെന്ന പാഠഭാഗത്തിലെ വരികളാണിത്. ക്ലാസ് മുറിയിലിരുന്ന് കഥകളിയെ കുറിച്ച് കേട്ട കുട്ടികൾ ഇവിടെ കഥകളി നേരില്‍ കാണുകയാണ്. കാസർകോട് ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്‌കൂളിനടുത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കഥകളി നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അധ്യാപകർ കഥകളി സംഘാടകരോട് അനുമതി തേടി.

കുട്ടികൾക്ക് കൗതുകം വിട്ടുമാറുന്നില്ല. അവർ കഥകളിയുടെ ചന്തം നോക്കിയിരുന്നു. അരങ്ങില്‍ കേളികൊട്ടും വന്ദന ശ്ലോകവും. കിരീടവും, തോൾ വളയും, കൈവളയും കഥകളിയുടെ വാദ്യങ്ങളുമെല്ലാം കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി. കഥകളിയൊരുക്കങ്ങളും ചമയവും നേരിട്ടുകണ്ടു. അധ്യാപക വിദ്യാർത്ഥിയായ ഉദിനൂരിലെ കലാമണ്ഡലം സ്വരചന്ദ് കഥകളിയറിവുകൾ കുട്ടികൾക്ക് പകർന്നു നൽകി. പ്രൊഫ. അമ്പലപ്പുഴ രാമവർമ്മ എഴുതിയ 'മുരളി കണ്ട കഥകളി' എന്ന പാഠത്തിലെ ഓരോ വരികളും കൺമുന്നില്‍ പകർന്നാടുന്നത് അനുഭവിച്ചറിഞ്ഞാണ് കുട്ടികൾ മടങ്ങിയത്.

നാലാം തരത്തിൽ മുരളി കണ്ട കഥകളി എന്ന പാഠത്തിലും, മൂന്നാം ക്ലാസില്‍ പരിസര പഠനത്തിലും പഠിക്കുന്നത് കഥകളിയെ കുറിച്ചാണ്. കലാമണ്ഡലം സ്വരചന്ദ്, ഗിരീഷ്, വിഘ്നേഷ്, അഖിൽ വർമ്മ സായ് കാർത്തിക് എന്നിവർ വേഷമിട്ടു. ശോഭ ബാലൻ, പി വി രാജൻ, സി ബാലകൃഷ്‌ണൻ, ഉദിനൂർ ബാലഗോപാലൻ എന്നിവർ കുട്ടികളെ സ്വീകരിച്ചു.

ABOUT THE AUTHOR

...view details