തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ഇന്നലെ പ്രധാനമന്ത്രി നടത്തിയ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾ ലോക്‌സഭ തെരഞ്ഞെടുപ്പായത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 117 കോടിയുടെ നിക്ഷേപം ബാങ്കിൽ തിരികെ കൊടുത്തിട്ടുണ്ടെന്നും 8.16 കോടി രൂപയുടെ പുതിയ വായ്‌പ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ 103 കോടി രൂപ വായ്‌പയെടുത്തവര്‍ തിരിച്ച് നൽകിയിട്ടുണ്ട്. സംസ്ഥാന സഹകരണ വകുപ്പാണ് തട്ടിപ്പ് കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാർ തന്നെയാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ലെന്നും, തെരഞ്ഞെടുപ്പായതുകൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എനിക്ക് കള്ളം പറയുന്ന ശീലമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചു പോകുന്നത്. എന്നാൽ ബിജെപിയുടെ അജണ്ട ആ സഹകരണ മേഖലയെ തകർക്കുക എന്നതാണ്. കരുവന്നൂർ സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത് സാധാരണ ഗതിയാൽ തന്നെയാണ്. ബിജെപിക്കാർക്ക് അപകീർത്തിപ്പെടുത്തി ഞങ്ങളെ കൊച്ചാക്കാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഇന്നലെ കാട്ടാക്കടയിൽ വെച്ച് നടന്ന സമ്മേളനത്തിൽ പറഞ്ഞകാര്യങ്ങളിൽ പലതും പരിഹാസ്യമായ നിലപാടണ്. സിപിഎം തൃശൂർ ജില്ല സെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്നാണ് പ്രധാനമന്ത്രി കാട്ടാക്കടയിൽ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചാൽ ഞങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റുപോകുമെന്ന് കരുതുന്നത് വിഢിത്തമാണെന്നും, ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപ്പെടാമെന്ന് കരുതുന്നെങ്കിൽ, അത് നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിക്ക് പണമില്ലെങ്കിൽ ജനങ്ങൾ നൽകും. ഇന്ത്യയിൽ ഇഡി, സിബിഐ, ആദായ നികുതി വിഭാഗങ്ങങ്ങൾ കേന്ദ്രത്തിന്‍റെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. ബിജെപിയുടെ എതിൽ കക്ഷികൾക്കെതിരെ എങ്ങനെ പ്രവർത്തികാകമെന്നാണ് ഇവർ നോക്കുന്നത്. സിപിഎമ്മിന്‍റെ ജില്ലാക്കമ്മിറ്റി ഓഫിസ് ഇൻകം ടാക്‌സ് ഫയൽ ചെയ്യുന്നില്ല എന്നത് ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയൻ ഉന്നയിച്ചു.
സിപിഎം എന്നത് ഒരിക്കലും രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല. ബിജെപിക്കെതിരെ അതിശക്താമായ നിലപാടാണ് ഞങ്ങൾ സ്വീകരിക്കാറുള്ളത്. കോൺഗ്രസ് ഉയർത്തുന്ന തെറ്റായ ആരോപണമാണ് സംസ്ഥാനത്തെ സിപിഎം-ബിജെപി കൂട്ടുക്കെട്ടെന്നത്. കേന്ദ്ര ഏജൻസികൾ കാണിക്കുന്നതെല്ലാം എല്ലാവരും കണ്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ല ഇടതു്പക്ഷ സ്ഥാനാർഥികൾക്കുമെതിരെ ശക്തമായ സൈബർ പോരാട്ടമാണ് ്നടക്കുന്നത്. വർഗീയതയുമായി കൂട്ടുചേരാൻ മടി കാണിക്കാത്ത കോൺഗ്രസിന്‍റെ ശൈലിയാണത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : കരുവന്നൂര്‍ കേരളത്തില്‍ മോദിയുടെ വജ്രായുധം, സംയുക്ത നീക്കവുമായി ഇഡിയും: ആസൂത്രിതമോ, യാദൃശ്ചികമോ? - PM Modi On Karuvannur Case