കേരളം

kerala

ETV Bharat / state

കാര്‍വാറിലെ മണ്ണിടിച്ചില്‍; അര്‍ജുനായുള്ള തെരച്ചില്‍ താത്‌കാലികമായി നിര്‍ത്തിവച്ചു - KARNATAKA SHIRUR LANDSLIDE - KARNATAKA SHIRUR LANDSLIDE

കനത്ത മഴയെ തുടര്‍ന്ന് കാര്‍വാറിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. നാളെ (ജൂലൈ 20) പുലർച്ചെ അഞ്ചരയ്ക്ക് തെരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ല കലക്‌ടർ പറഞ്ഞു.

കർണാടക ഷിരൂർ മണ്ണിടിച്ചിൽ  SHIRUR LANDSLIDE  കോഴിക്കോട് സ്വദേശി അർജുൻ  Search Operation Stopped In Shirur
Arjun (ETV Bharat)

By ETV Bharat Kerala Team

Published : Jul 19, 2024, 10:59 PM IST

ബെംഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്‌കാലികമായി നിര്‍ത്തിവച്ചു. മേഖലയിലെ കനത്ത മഴയെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. നാളെ (ജൂലൈ 20) പുലർച്ചെ 5.30ന് തെരച്ചില്‍ പുനരാരംഭിക്കും.

കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാന്‍ കാരണമാകുമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. നാളെ ബെംഗളൂരുവിൽ നിന്നും റഡാർ എത്തിച്ചും തെരച്ചിൽ നടത്തുന്നതായിരിക്കും. റഡാർ വഴി ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.

കൂടുതൽ സജീകരണങ്ങളുമായി നാളെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പൊലീസും അറിയിച്ചു. അപകടത്തില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ അടക്കം മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Also Read:'കാര്‍വാറില്‍ അര്‍ജുനായുള്ള തെരച്ചില്‍ കാര്യക്ഷമമല്ല'; അതൃപ്‌തി പ്രകടിപ്പിച്ച് കുടുംബം

ABOUT THE AUTHOR

...view details