കേരളം

kerala

By ETV Bharat Kerala Team

Published : Feb 12, 2024, 5:30 PM IST

ETV Bharat / state

അന്തിമ ഉത്തരവ് വരുന്ന വരെ എക്‌സാലോജിക്കിനെതിരെ കടുത്തനടപടി പാടില്ല; കര്‍ണാടക ഹൈക്കോടതി

അന്തിമ ഉത്തരവ് വരുന്ന വരെ എക്‌സാലോജിക്കിനെതിരെ കടുത്തനടപടി പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്

Karnataka high court  Exalogic company issue  കര്‍ണാടക ഹൈക്കോടതി  എക്‌സാലോജിക് കമ്പനി
Karnataka HC instruct SFIO not to take strict action against Exalogic

ബംഗളൂരു:എസ് എഫ് ഐ ഒ ആവശ്യപ്പെടുന്ന രേഖകളെല്ലാം ഹാജരാക്കാന്‍ എക്‌സാലോജിക് കമ്പനിക്ക് കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള എക്‌സാലോജിക് കമ്പനിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അന്തിമ ഉത്തരവ് വരും വരെ എക്‌സാലോജിക്കിനെതിരെ കടുത്തനടപടി പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിച്ച കോടതി അറസ്‌റ്റിന് നീക്കമുണ്ടോയെന്ന് കേന്ദ്ര ഏജന്‍സിയോട് ആരാഞ്ഞു. എന്നാല്‍ ഇപ്പോള്‍ നോട്ടീസ് മാത്രമേയുള്ളൂ എന്ന് എസ് എഫ് ഐ ഒ മറുപടി നല്‍കി. എക്‌സാലോജിക് സി എം ആര്‍ എല്ലില്‍ നിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സേവനമൊന്നും നല്‍കാതെയാണ് എക്‌സാലോജിക് 1.72 കോടി രൂപ പ്രതിഫലം കൈപ്പറ്റിയതെന്നും എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു. സി എം ആര്‍ എല്ലിന്‍റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് സി എം ആര്‍ എല്‍ 135 കോടി രൂപ നല്‍കിയതായി കണ്ടെത്തി.

ABOUT THE AUTHOR

...view details