കേരളം

kerala

ETV Bharat / state

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: അന്വേഷണത്തിന് പുതിയ സംഘം - Karadka Welfare Society scam

കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ആറംഗ സംഘത്തിന് നേതൃത്വം നല്‍കുന്നത് ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമനിക്ക്.

Karadka AGRICULTURIST SOCIETY  NEW INVESTIGATION TEAM APPOINTED  കാറഡുക്ക സൊസൈറ്റി തട്ടിപ്പ്  സൊസൈറ്റി തട്ടിപ്പ് കേസ്
പി ബിജോയ്‌ (ETV Bharat)

By ETV Bharat Kerala Team

Published : Jun 2, 2024, 6:57 AM IST

പി ബിജോയ്‌ മാധ്യമങ്ങളോട് (ETV Bharat)

കാസർകോട് :കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റി തട്ടിപ്പ് കേസിൽ അന്വേഷണത്തിന് ഒരു സംഘത്തെ കൂടി നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്‌പി ജയൻ ഡൊമനിക്കിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. ആദൂർ സിഐ സഞ്ജയ്‌ കുമാറും അന്വേഷണ സംഘത്തിലുണ്ട്. നിലവിൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

മുഖ്യ പ്രതിയെ ഉടൻ പിടികൂടുമെന്ന് ജില്ല പൊലീസ് മേധാവി പി ബിജോയ്‌ അറിയിച്ചു. കേസിൽ മൂന്നുപേർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. മുഖ്യപ്രതി രതീശന്‍റെ സുഹൃത്തുക്കളാണ് അറസ്റ്റിൽ ആയത്. രതീശൻ ഇപ്പോഴും ഒളിവിലാണ്.

സൊസൈറ്റി സെക്രട്ടറി രതീശന്‍ അംഗങ്ങൾ അറിയാതെ സ്വർണ പണയവായ്‌പ എടുത്ത് 4.76 കോടിയുമായി മുങ്ങുകയായിരുന്നു. സിപിഎം ഭരണത്തിൽ ഉള്ളതാണ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിരുന്നു. വിവാദമായതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്പെൻഡും ചെയ്‌തിരുന്നു.

Also Read:പുരാവസ്‌തു തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥൻ വൈ ആർ റസ്‌റ്റത്തിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ABOUT THE AUTHOR

...view details