കണ്ണൂർ: കടവത്തൂർ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിയെ റാഗ് ചെയ്‌ത സംഭവത്തിൽ 20 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിലാണ് +2 വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. ഇന്നലെ (ഓഗസ്റ്റ് 13) വൈകിട്ടാണ് അജ്‌മൽ എന്ന വിദ്യാർഥിയെ സീനിയർ വിദ്യാർഥികളായ 20 പേർ പിന്തുടർന്ന് മർദിച്ചത്.
കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ക്രൂരമര്‍ദനത്തിനിരയായ സംഭവം; സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് - Kannur School Ragging Case - KANNUR SCHOOL RAGGING CASE
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 20 പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. സ്‌കൂള്‍ പരിസരത്തെ വഴിയില്‍ വച്ചായിരുന്നു മര്‍ദനം.
KANNUR SCHOOL RAGGING (ETV Bharat)
Published : Aug 13, 2024, 11:51 AM IST
പരിക്കേറ്റ അജ്‌മൽ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്‌ച വൈകിട്ട് 4.30ന് സ്‌കൂൾ പരിസരത്തെ വഴിയിൽ വെച്ചാണ് സംഭവം. ഇതേ സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കഴുത്തിനും കൈയ്‌ക്കും തലയ്‌ക്കും പരിക്കേറ്റ അജ്‌മല്‍ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.