കണ്ണൂരില്‍ മഴ ശക്തമാകുന്നു (ETV Bharat) കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് തലശ്ശേരി താലൂക്കിൽ 235 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. 66 കുടുംബങ്ങളിലെ അംഗങ്ങളെയാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്.
തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്‌കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നുണ്ട്. കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറ് കുടുംബങ്ങളിലെ 17 പേരാണ് ഉള്ളത്. ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ പി സ്‌കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57 പേരെ മാറ്റി.
ശിവപുരം കുണ്ടേരി പൊയിൽ വാഗ്ഭടാനന്ദ സാംസ്‌കാരിക കേന്ദ്രത്തിലെ ക്യാമ്പിലേക്ക് 28 കുടുംബങ്ങളിലെ 103 പേരെ മാറ്റി. ശിവപുരത്ത് മള്ളന്നൂർ ചിത്ര എന്ന വ്യക്തിയുടെ വീട്ടിൽ (താത്കാലികമായി) ഏഴ് കുടുംബങ്ങളിലെ 27 ആൾക്കാർ കഴിയുന്നുണ്ട്.
കനത്തമഴ തുടരുന്നതിനാൽ ജില്ലയിൽ ശക്തമായ ജാഗ്രത വേണമെന്നും മണ്ണിടിച്ചിൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ജില്ലാ കലക്‌ടർ അരുൺ കെ വിജയൻ അറിയിച്ചു. ഓൺലൈനായി ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്‌ടര്‍. ജില്ലയിൽ തലശ്ശേരി താലൂക്കിൽ കതിരൂർ സൈക്ലോൺ ഷെൽറ്ററിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നതായും കുടുംബങ്ങളെ അങ്ങോട്ട് മാറ്റി തുടങ്ങിയതായും തലശ്ശേരി തഹസിൽദാർ അറിയിച്ചു.
നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ്) വിഭാഗം അറിയിച്ചിട്ടുണ്ട്.
കണ്ണവം പുഴ കര കവിഞ്ഞതിനെ തുടർന്ന് 50-ഓളം വീടുകളില്‍ വെള്ളം കയറി. കണ്ണവം പുഴയിലൂടെ നിരവധി വൻ മരങ്ങൾ ഉൾപ്പടെ കുത്തി ഒഴുകി. പുഴ കരകവിഞ്ഞ തുടർന്ന് എടയാർ, മോടോളി, ചുണ്ടയിൽ, വട്ടോളി, ചിറ്റാരിപറമ്പ്, നെടുപൊയിൽ, തൃക്കടാരി പൊയിൽ, കേളകം എന്നിവിടങ്ങളിൽ റോഡിൽ ഉൾപ്പടെ വെള്ളം കയറി. കൊട്ടിയൂർ റോഡും, ഇടുമ്പ റോഡും വെള്ളത്തിനടിയിലായി. വാഹന ഗതാഗതം തടസപ്പെട്ടു.
മുപ്പതോളം വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജീവൻ രക്ഷാ ബോട്ടുകളിലാണ് ആളുകളെ മാറ്റിയത്. കോളയാട് കൂത്തുപറമ്പ് റൂട്ടിൽ വാഹന ഗതാഗതം തടസപ്പെട്ടു കണ്ണവം പൊലീസ്, കൂത്തുപറമ്പ് ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം നടത്തി.
നീർവ്വേലിയിലും, മൊകേരിയിലും വെള്ളം കയറി. കനത്ത മഴയിൽ കണ്ണവം പുഴ കരകവിഞ്ഞതിനെ തുടർന്ന് കൂത്തുപറമ്പ് നെടുമ്പൊയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കർണാടക വനമേഖലയിൽ അതിശക്തമായ മഴയെ തുടർന്ന് ബാരാപോൾ പുഴയിൽ ജലനിരപ്പ് ഉയർന്നു. പുഴയോരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി.
ഉളിക്കൽ - വട്യാംന്തോട് പാലത്തിന് മുകളിൽ വെള്ളം കയറി. ഉളിക്കൽ - മണിക്കടവ് റോഡിൽ ഗതാഗതം തടസപ്പെട്ടു. കണ്ണൂർ നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. നീർവ്വേലിയിൽ റോഡിൽ വെള്ളം കയറി ഇരിവേരിയിലും, ചാലയിലും വെള്ളം കയറി. കീഴാലൂരിലും വെള്ളം കയറി. കനത്ത മഴയിൽ ന്യൂ മാഹിയിൽ വീട് തകർന്നു.
Also Read :പെട്രോളിങ്ങിനിടെ കേട്ടത് വലിയ ശബ്‌ദം; സെഷന്‍ ഫോറസ്റ്റ് ഓഫിസര്‍