കണ്ണൂർ: ഇടതുകോട്ട എന്ന പേരാണെങ്കിലും എന്നും വലത്തോട്ട് തിരിഞ്ഞ പ്രകൃതമാണ് കണ്ണൂർ ലോകസഭ മണ്ഡലത്തിന് ഉള്ളത്. നിലവിൽ കെപിസിസി അധ്യക്ഷനും കണ്ണൂരിലെ കോൺഗ്രസിന്‍റെ കരുത്തനായ നേതാവുമായ കെ സുധാകരനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. മണ്ഡലത്തിന്‍റെ ചരിത്രം എടുത്താൽ ഒൻപത് തവണയും വിജയിച്ചത് വലതുപക്ഷ കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു.
1952-ൽ സിപിഐയുടെ എ കെ ഗോപാലൻ വിജയിച്ചപ്പോൾ, 1957ൽ എം കെ ജിനചന്ദ്രനിലൂടെ മണ്ഡലത്തെ കോൺഗ്രസ് പക്ഷത്തേക്ക് എത്തിച്ചു. 1957 മുതൽ തലശ്ശേരി മണ്ഡലത്തിൽ ആയിരുന്നു മത്സരം. 1962 സ്വതന്ത്ര സ്ഥാനാർഥിയായി എസ് കെ പൊറ്റക്കാട് ജയിച്ചു കയറിയപ്പോൾ, 1967ലും 71ലും സിപിഐയുടെ പാട്യം ഗോപാലനും സി കെ ചന്ദ്രപ്പനും മണ്ഡലത്തിന്‍റെ എംപിമാരായി.
മണ്ഡല പുനർനിർണയത്തിന് ശേഷം തലശ്ശേരി മണ്ഡലം മാറി 1977 മുതലാണ് കണ്ണൂർ പാർലമെന്‍റ് മണ്ഡലമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. 1977 മുതൽ 20019 വരെയുള്ള കണക്കെടുത്താൽ 12 തെരഞ്ഞെടുപ്പുകളിൽ എട്ട് തവണയും മണ്ഡലം കോൺഗ്രസ് പക്ഷത്തോടൊപ്പം ആയിരുന്നു. 1977 സിപിഐയുടെ സി കെ ചന്ദ്രപ്പൻ എംപിയായപ്പോൾ 1980 മുതൽ 1998 വരെ മണ്ഡലം കോൺഗ്രസ് പക്ഷത്ത് ഉറച്ചുനിന്നു.
1980ൽകെ കുഞ്ഞമ്പു കോൺഗ്രസ് സ്ഥാനാർഥി ആയി വിജയിച്ചു. 1984, 89, 91, 96, 98 വർഷത്തെ തെരഞ്ഞെടുപ്പുകളിൽ മുല്ലപ്പള്ളിരാമചന്ദ്രൻ തുടർച്ചയായി വിജയിച്ച് ലോകസഭയിൽ എത്തി. 1999ൽ പക്ഷെ, മുല്ലപ്പള്ളിക്ക് കാലിടറി. സിപിഎമ്മിന്‍റെ യുവ നേതാവായി കളത്തിലിറങ്ങിയ എ പി അബ്‌ദുള്ളക്കുട്ടി 10,247 വോട്ടിന് മുല്ലപ്പള്ളി രാമചന്ദ്രനെ മലർത്തിയടിച്ചു.
2004ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 83,849 വോട്ടായി ഉയർത്തിയതോടെ കണ്ണൂർ സിപിഎമ്മിന് സ്വന്തമായി എന്ന് അണികൾ പോലും വിശ്വസിച്ചു. പക്ഷേ, 2009ലെ തെരഞ്ഞെടുപ്പിൽ എ പി അബ്‌ദുള്ളക്കുട്ടി സിപിഎം വിട്ടതോടെ കണ്ണൂർ തെരഞ്ഞെടുപ്പ് രംഗം വീണ്ടും പ്രവചനാതീതമായി.
വർഷം | വിജയി | പാർട്ടി |
1952 | എ കെ ഗോപാലൻ | സിപിഐ |
തലശ്ശേരി | ||
1957 | എം കെ ജിനചന്ദ്രൻ | കോൺഗ്രസ് |
1962 | എസ് കെ പൊറ്റക്കാട് | സ്വതന്ത്രൻ |
1967 | പാട്യം ഗോപാലൻ | സിപിഐ |
1971 | സി കെ ചന്ദ്രപ്പൻ | സിപിഐ |
കണ്ണൂർ | ||
1977 | സി കെ ചന്ദ്രപ്പൻ | സിപിഐ |
1980 | കെ കുഞ്ഞമ്പു | കോൺഗ്രസ് |
1984 | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് |
1989 | ||
1991 | ||
1996 | ||
1998 | ||
1999 | എ പി അബ്‌ദുള്ളക്കുട്ടി | സിപിഎം |
2004 | ||
2009 | കെ സുധാകരൻ | കോൺഗ്രസ് |
2014 | പി കെ ശ്രീമതി | സിപിഎം |
2019 | കെ സുധാകരൻ | കോൺഗ്രസ് |