കേരളം

kerala

By ETV Bharat Kerala Team

Published : Jun 3, 2024, 8:08 PM IST

ETV Bharat / state

കണ്ണൂരിൽ കരുത്തന്മാരുടെ പോരാട്ടം; ആര് വാഴും, ആര് വീഴും? - Kannur Lok sabha Constituency

കേരള രാഷ്‌ട്രീയത്തിലെ ശക്തരായ രണ്ട് നേതാക്കള്‍ തമ്മിലുള്ള മത്സരമാണ് കണ്ണൂരില്‍ നടന്നത്. മണ്ഡലം വലതിന് മുന്‍തൂക്കം നല്‍കിയിട്ടുണ്ട് എങ്കിലും ഇടത് സ്ഥാനാര്‍ഥി എംവി ജയരാജനാണ് എന്നതിനാല്‍ ഫലം പ്രവചനാതീതമാകും.

Etv Bharat
ETV Bharat (Etv Bharat)

ടതുകോട്ട എന്ന പേരുണ്ടെങ്കിലും ലോക്‌സഭയില്‍ അധികവും വലതിനെ പിന്തുണച്ച ചരിത്രമാണ് കണ്ണൂരിനുള്ളത്. മണ്ഡലത്തിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒൻപത് തവണയും വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥികളാണ് എന്ന് കാണാം.

2019 തെരഞ്ഞെടുപ്പ് ഫലം (ETV Bharat)

നിലവിലെ കണ്ണൂര്‍ എംപിയും കെപിസിസി പ്രസിഡന്‍റുമായ കെ സുധാകരനും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയും കണ്ണൂരിലെ കരുത്തനായ നേതാവുമായ എംവി ജയരാജനുമാണ് മണ്ഡലത്തില്‍ ഏറ്റുമുട്ടിയത്. 66.47 ശതമാനമായിരുന്നു ഇത്തവണ കണ്ണൂരിലെ പോളിങ്.

ആകെ 13,58,368 വോട്ടർമാർ ആണ് മണ്ഡലത്തിലുള്ളത്. 2019-നെക്കാൾ 91,809 വോട്ടര്‍മാരുടെ വര്‍ധന. 64,6181 പുരുഷ വോട്ടർമാരും 71,2181 സ്ത്രീ വോട്ടർമാരും 6 ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരുമാണ് മണ്ഡലത്തിലുള്ളത്.

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ മണ്ഡലത്തിലെ പ്രചാരണം. പാനൂരിലുണ്ടായ ബോംബ് നിർമ്മാണവും തുടര്‍ന്നുണ്ടായ സ്ഫോടനവും, തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫിന് കിട്ടിയ മികച്ച രാഷ്‌ട്രീയ ആയുധമായിരുന്നു.

2024 തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ (ETV Bharat)

ജില്ലയിലെ അക്രമ രാഷ്‌ട്രീയവും രക്തസാക്ഷി പട്ടികയും യുഡിഎഫ് പ്രചാരത്തിലുടനീളം എടുത്ത് കാട്ടിയിരുന്നു. ദേശീയ തലത്തിലുള്ള കോണ്‍ഗ്രസിന്‍റെ ക്ഷീണവും കൂറുമാറ്റവും എടുത്ത് കാട്ടിയായിരുന്നു സിപിഎമ്മിന്‍റെ പ്രചാരണം. ധർമ്മടം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് ആണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി.

  • 2019 തെരഞ്ഞെടുപ്പ് ഫലം :
  1. കെ സുധാകരന്‍ (യുഡിഎഫ്) - 529,741
  2. പികെ ശ്രീമതി ടീച്ചര്‍ (എല്‍ഡിഎഫ്) - 435,182
  3. സികെ പത്മനാഭന്‍ (എന്‍ഡിഎ) - 68,509

Also Read :ഹാട്രിക് 'പ്രേമലു'വോ, താരത്തിളക്കമോ, കൊല്ലത്തിന്‍റെ കരുത്തനാര് ? - Kollam Lok Sabha Constituency

ABOUT THE AUTHOR

...view details