കേരളം

kerala

ETV Bharat / state

കണ്ണൂർ ചൈന ക്ലേ ഭൂമിക ഇനി ജൈവവൈവിധ്യ മേഖല; പദ്ധതി ഉടൻ - KANNUR CHINA CLAY LAND - KANNUR CHINA CLAY LAND

മാടായി ഗ്രാമ പഞ്ചായത്തിലെ ചൈന ക്ലേ ഭൂമി ബയോഡൈവേഴ്‌സിറ്റി ഏരിയ ആകാനൊരുങ്ങുന്നു. നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ വ്യവസ്ഥ തിരിച്ചു പിടിക്കാൻ സഹായകരമാകും വിധമാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാടായി പാറ  കണ്ണൂർ ചൈനാക്ലെയ്  CHINACLAY LAND TO BIODIVERSITY AREA  LATEST NEWS MALAYALAM
Kannur Chinaclay Land Is Now Set To Be Made A Biodiversity Area (ETV Bharat)

By ETV Bharat Kerala Team

Published : Sep 20, 2024, 8:02 AM IST

കണ്ണൂർ : ചൈന ക്ലേ ഭൂമി ബയോഡൈവേഴ്‌സിറ്റി ഏരിയ ആയി മാറ്റും. മാടായി ഗ്രാമ പഞ്ചായത്തിലെ പഴയങ്ങാടി യൂണിറ്റിൽ കെസിസിപി ലിമിറ്റഡ് ഖനനം പൂർത്തിയായ 35 ഏക്കർ സ്ഥലത്ത് ആണ് പദ്ധതി നടപ്പിലാക്കുന്നത്. മാടായി പാറയുടെ ജൈവ വൈവിധ്യം സംരക്ഷിക്കാനും പരിപോഷിക്കാനും ആവാസ വ്യവസ്ഥ വീണ്ടെടുക്കുവാനും ഉതകും വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഇത് സംബന്ധിച്ച് കമ്പനി ഭരണസമിതി തീരുമാനിച്ച പ്രകാരം സംസ്ഥാന സർക്കാരിന് പദ്ധതി സമർപ്പിക്കുകകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൻ്റെ അനുമതി ലഭിക്കുകയും 3.10 കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്. ഇതിൻ്റെ വിശദമായ പ്രോജകട് റിപ്പോർട്ട് തയ്യാറാക്കാൻ തുടങ്ങി കഴിഞ്ഞു.

5 മാസത്തിനുള്ളിൽ ചുമതലപ്പെടുത്തിയ ഏജൻസി ഡിപിആർ തയ്യാറാക്കി നൽകും. തുടർന്ന് പദ്ധതി നടപ്പിലാക്കാണ് ഉദ്ദേശിക്കുന്നത് എന്ന് മാനേജിങ് ഡയറക്‌ടർ ആനക്കൈ ബാലകൃഷ്‌ണൻ പറഞ്ഞു. മൈനിങ് ഏരിയയെ വീണ്ടെടുക്കുന്ന ഒരു മോഡൽ പ്രോജക്‌ടായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. നിരവധി വർഷങ്ങളായി പഴങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളും ജനപ്രതിനിധികളും ഒരുപോലെ ഉന്നയിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ജൈവവൈവിധ്യ പ്രദേശമായ ഈ മേഖലയിലെ ജൈവവ്യവസ്ഥ പൂർണ്ണമായും തിരിച്ചു പിടിക്കുവാൻ സഹായകരമാകും വിധമാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു പൊതുമേഖല സ്ഥാപനത്തിന്‍റെ നേരിട്ടോ അല്ലാതെയോ ഉള്ള പ്രവർത്തന ഫലമായി പ്രകൃതിക്ക് എന്തെങ്കിലും ആഘാതം സൃഷ്‌ടിച്ചിട്ടുണ്ടെങ്കിൽ അതിനു മറുമരുന്നാവുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read : നൂറ്റാണ്ട് പിന്നിടുന്ന മൊയ്‌തു പാലത്തിന് ഭാര പരീക്ഷ ; കടമ്പകടന്നാല്‍ വരുന്നത് വമ്പന്‍ ടൂറിസം സര്‍ക്യൂട്ട് - Kannur Moidu Bridge

ABOUT THE AUTHOR

...view details