കണ്ണൂര്‍:കേളകത്ത് ബസ് മറിഞ്ഞ് അപകടം. രണ്ട് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്ക്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരം.
നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക് - KANNUR BUS ACCIDENT DEATH
കണ്ണൂരില്‍ ബസ് മറിഞ്ഞ് അപകടം. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹന്‍ എന്നിവര്‍ മരിച്ചു.
Representative Image (ETV Bharat)
Published : Nov 15, 2024, 6:49 AM IST
കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍ എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവില്‍ വച്ചായിരുന്നു അപകടം. രാത്രിയില്‍ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകും വഴിയാണ് സംഭവം. പരിക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.