കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം നടത്തും. നവീന്‍ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ ഗീത എയെ ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കി.
ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി ദിവ്യ എഡിഎമ്മിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളടക്കം മുന്‍ എഡിഎമ്മിന്‍റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിക്കും. ദിവ്യയുടെ ആരോപണങ്ങള്‍ക്ക് എന്തെങ്കിലും തെളിവുകളുണ്ടോയെന്നതടക്കം അന്വേഷിക്കണമെന്ന് നിര്‍ദേശമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അനുമതി പത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കും. എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായോ എന്നും പരിശോധിക്കും. അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. റോഡില്‍ വളവുണ്ടെന്ന് കാട്ടി എന്‍ഒസി വൈകിപ്പിച്ചെന്നാണ് ദിവ്യയുടെ ആരോപണം. എന്നാല്‍ ഇതിന് വിരുദ്ധമായി ഇക്കാര്യം പരിഗണിക്കാതെ തന്നെ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയെന്നാണ് വ്യക്തമായിരിക്കുന്നത്.
Also Read:കരാറിലെ 'പ്രശാന്ത്' പരാതിയില്‍ 'പ്രശാന്തന്‍' ആയി; ഒപ്പിലും വ്യത്യാസം, എഡിഎമ്മിനെതിരെയുള്ള പരാതി വ്യാജം