കേരളം

kerala

ETV Bharat / state

കാഫിർ സ്‌ക്രീന്‍ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി - KAFIR SCREENSHOT CASE UPDATES - KAFIR SCREENSHOT CASE UPDATES

കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷണത്തില്‍ കാലതാമസം വരുത്തരുതെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.

കാഫിര്‍ സ്ക്രീൻഷോട്ട് വിവാദം  MALAYALM LATEST NEWS  VADAKARA KAFIR SCREENSHOT CASE  HIGH COURT ON KAFIR SCREENSHOT CASE
HIGH COURT OF KERALA (ETV Bharat)

By ETV Bharat Kerala Team

Published : Sep 9, 2024, 3:54 PM IST

എറണാകുളം:വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാകണമെന്ന് കോടതി നിര്‍ദേശിച്ചു. നിലവിൽ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഹർജിക്കാരനായ മുഹമ്മദ് ഖാസിമിന് ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മതസ്‌പർദ വളർത്തുന്നുവെന്ന കുറ്റം ചുമത്തുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന് പരിശോധിക്കാമെന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.ഖാസിമിന് ഇരയുടെ ചില അവകാശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേസിൽ വ്യാജ രേഖ കുറ്റം കൂടി ചുമത്തിയതായി പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇടത് സൈബർ ഗ്രൂപ്പുകളാണ് ആദ്യം വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്.

വ്യാജ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്‌ത പോരാളി ഷാജി ഫേസ്ബുക് പേജിന്‍റെ ഉടമ വഹാബിന്‍റെയടക്കം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Also Read:കാഫിർ സ്‌ക്രീന്‍ഷോട്ട്: 'കെകെ ലതികയെ ശൈലജ തള്ളിയതെന്തിനെന്ന് അവരോട് ചോദിക്കണം': ഇപി ജയരാജൻ

ABOUT THE AUTHOR

...view details