കേരളം

kerala

ETV Bharat / state

'പ്രതിപക്ഷ നേതാവ് പിഎഫ്‌ഐ നേതാക്കളെ കണ്ടു, കോണ്‍ഗ്രസ് നടത്തുന്നത് വര്‍ഗീയയ പ്രചാരണം': കെ സുരേന്ദ്രൻ - K SURENDRAN AGAINST VD SATHEESAN

മേലാമുറിയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് പ്രതിപക്ഷ നേതാവ് സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.

K Surendran On VD Satheesan  K Surendran Against UDF  VD Satheesan PFI Allegation  കെ സുരേന്ദ്രൻ വിഡി സതീശൻ
K SURENDRAN (ETV Bharat)

By ETV Bharat Kerala Team

Published : Nov 16, 2024, 6:25 PM IST

പാലക്കാട്: പ്രതിപക്ഷനേതാവ് വിഡി സതീശൻ പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മേലാമുറിയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് പ്രതിപക്ഷ നേതാവ് സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് പിഎഫ്ഐ നേതാക്കളുമായി ചർച്ച ചെയ്‌തത് എന്നത് സതീശൻ വെളിപ്പെടുത്തണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എസ്‌ഡിപിഐ, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും മറ്റും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മുസ്‌ലിം കുടുംബങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. വയനാട് തെരഞ്ഞെടുപ്പിന് ശേഷം പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ ഗ്രീൻ സ്‌ക്വാഡ് മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. കേരളത്തിൽ തീവ്രവാദത്തിന് തുടക്കമിട്ടതായി ജയരാജൻ പറഞ്ഞ അബ്‌ദുൾ നാസർ മദനിയുടെ പിഡിപി പിന്തുണ സിപിഎമ്മിനാണ്. പരാജയഭീതി പൂണ്ട ഇരുമുന്നണികളും വർഗീയത അഴിച്ചുവിടുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് മാറിയത് പാലക്കാട്ടെ രാഷ്ട്രീയത്തിൽ ഒരു മാറ്റവുമുണ്ടാക്കില്ലെന്നും കെ സുരേന്ദ്രൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:'സ്നേഹത്തിന്‍റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ വലിയ കസേരകള്‍ കിട്ടട്ടെ'; പരിഹാസവുമായി കെ സുരേന്ദ്രന്‍

ABOUT THE AUTHOR

...view details