കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷണത്തിൽ പൊലീസിനും ക്രൈംബ്രാഞ്ചിനും വീഴ്‌ച പറ്റിയെന്ന് മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദര. പ്രോസിക്യൂഷൻ ആവശ്യത്തിന് തെളിവുകൾ ശേഖരിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇനിയുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുക ഏറെ ശ്രദ്ധയോടെയെന്നും സുന്ദര ഇടിവി ഭാരതിനോട് പറഞ്ഞു.
കോടതിയാണ് വിധി തീരുമാനിച്ചത്. ചെറിയ ശിക്ഷയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സുന്ദര പറഞ്ഞു. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി രണ്ടര ലക്ഷം രൂപയും ഫോണും വാങ്ങി നൽകി നാമനിർദേശ പത്രിക പിൻവലിപ്പിച്ചു എന്നായിരുന്നു പരാതി.
കെ സുന്ദര ഇടിവി ഭാരതിനോട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനാണ് പരാതി നൽകിയത്. കെ സുരേന്ദ്രനായിരുന്നു കേസില്‍ ഒന്നാം പ്രതി. സുരേന്ദ്രന്‍റെ ചീഫ് ഏജന്‍റായിരുന്ന ബിജെപി മുൻ ജില്ല പ്രസിഡനന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവർ മറ്റ് പ്രതികളുമായിരുന്നു.
കേസ് പരിഗണിക്കുന്നതിനിടെ സുരേന്ദ്രൻ കോടതിയില്‍ വിടുതൽ ഹർജി നൽകുകയായിരുന്നു. കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതോടെയാണ് മുഴുവൻ പ്രതികളേയും കോടതി വെറുതെ വിട്ടത്. തെരഞ്ഞെടുപ്പിൽ നിന്നും തന്നെ അയോഗ്യനാക്കാൻ സിപിഎം- ലീഗ് നേതാക്കൾ നടത്തിയ ഗൂഢാലോചനയാണ് ഈ കേസെന്ന് തെളിഞ്ഞതായി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.
Also Read:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍; വിടുതൽ ഹർജി അംഗീകരിച്ച് കോടതി