എറണാകുളം: ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജിയണൽ ഓഫിസിൽ ജീവനക്കാരന് നേരെ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാതീയ അധിക്ഷേപത്തിൽ നടപടിയാവശ്യപ്പെട്ട് കെ രാധാകൃഷ്‌ണൻ എംപി. ജാതീയമായ അധിക്ഷേപങ്ങളും അവഹേളനങ്ങളും ശാരീരികമായ അക്രമങ്ങളും നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമന് കെ രാധാകൃഷ്‌ണൻ എംപി കത്തയച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എറണാകുളത്ത് ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ റീജണൽ ഓഫിസിൽ ഉത്തരേന്ത്യക്കാരായ ഡെപ്യൂട്ടി ജനറൽ മാനേജരും അസിസ്റ്റൻ്റ് ജനറൽ മാനേജരും ചേർന്ന് പട്ടിക ജാതിയിൽപ്പെട്ട മലയാളിയായ അസിസ്റ്റൻ്റ് മാനേജരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ശാരീരികമായി അക്രമിക്കുകയും ചെയ്‌തതായാണ് ആരോപണം. ഇത് സംബന്ധിച്ച് ജീവനക്കാരൻ്റെ കുടുംബം എംപിയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജിയണൽ ഓഫിസിലെ അസിസ്റ്റൻ്റ് ജനറൽ മാനേജരായ കശ്‌മീർ സിങ്. ചീഫ് റീജിയണൽ മാനേജരായ നിതീഷ് കുമാർ സിൻഹ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. അസിസ്റ്റൻ്റ് മാനേജരായ കൊച്ചി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത്. പട്ടികജാതി സമുദായത്തിൽപ്പെട്ട പരാതിക്കാരനെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിക്കണമെന്നും ദേഹോപദ്രവം ഏൽപ്പിക്കണമെന്ന് ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികൾ പെരുമാറിയെന്നാണ് കേസ്.
Also Read:'മുട്ടുകാലിൽ നിർത്തി സംഘം ചേർന്ന് മർദ്ദിച്ചു, തുപ്പിയ വെള്ളം കുടിപ്പിച്ചു'; കാര്യവട്ടം കോളജിൽ റാഗിങ്; ഏഴുപേർക്കെതിരെ കേസ്