കോഴിക്കോട്: കൊയിലാണ്ടി പെരുവട്ടൂരിൽ കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി. വി സത്യനാഥന്‍റെ വീട് സന്ദർശിച്ച് കെ കെ രമ എംഎൽഎ. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അവർ മടങ്ങിയത്. സ്വന്തം പാർട്ടിക്കാരനെ തന്നെ എന്തിന് കൊലപ്പെടുത്തി എന്നതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് രമ ആവശ്യപ്പെട്ടു.
മറക്കില്ല സഖാക്കളെ; കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീട് സന്ദർശിച്ച് കെ കെ രമ - ലോക്കൽ സെക്രട്ടറി പി വി സത്യനാഥൻ
കൊല്ലപ്പെട്ട സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്‍റെ വീട് സന്ദർശിച്ച് കെ കെ രമ എംഎൽഎ
![മറക്കില്ല സഖാക്കളെ; കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീട് സന്ദർശിച്ച് കെ കെ രമ K K Rama MLA Koyilandy Local Secratary Murder ലോക്കൽ സെക്രട്ടറി പി വി സത്യനാഥൻ സിപിഎം](https://etvbharatimages.akamaized.net/etvbharat/prod-images/28-02-2024/1200-675-20863491-thumbnail-16x9-k-k-rama.jpg)
കൊല്ലപ്പെട്ട സിപിഎം നേതാവിന്‍റെ വീട്ടില്‍ കെകെ രമ
Published : Feb 28, 2024, 7:05 PM IST
നിരവധി ദുരൂഹതകൾ ഈ കൊലപാതകത്തിന് പിന്നിലുണ്ട്. കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താൻ ആളുകളെ പരിശീലിപ്പിക്കുന്നത് സിപിഎമ്മിന്‍റെ ഒരു സ്ഥിരം സംവിധാനമായി മാറിയിരിക്കുന്നു. നിലവിലെ ഭരണകൂടം ഈ കൊലപാതകത്തെ കുറിച്ച് എത്രത്തോളം അന്വേഷിക്കുമെന്നതിൽ സംശയമുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിലടക്കം സത്യനാഥന്‍റെ കൊലപാതകം ചർച്ചയാകുമെന്നും കെ. കെ രമ പറഞ്ഞു.