ജസ്റ്റിസ് കെ ടി തോമസിനെ സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി കോട്ടയം:പൗരത്വ ഭേദഗതി നിയമത്തെ (CAA- Citizenship Amendment Act) ശക്തമായി പിന്തുണയ്‌ക്കുന്നു എന്ന് ജസ്‌റ്റിസ് കെ ടി തോമസ്. നിലവിലുള്ള ആളുകളുടെ ആരുടേയും പൗരത്വം നഷ്‌ടമാവില്ലെന്നും പ്രതിഷേധങ്ങൾ ഉണ്ടാവുന്നത് രാഷ്‌ട്രീയം മാത്രമാണെന്നും ജസ്റ്റിസ് കെ ടി തോമസ് പറഞ്ഞു.
കോൺഗ്രസും മുൻപ് സിഎഎ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്നത് ഭരണഘടനയിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി വസതിയിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു കെ ടി തോമസിന്‍റെ പ്രതികരണം.
ചൊവ്വാഴ്‌ച (ഏപ്രിൽ 16) ഉച്ചയോടെയാണ് തുഷാർ വെള്ളാപ്പള്ളി കെ ടി തോമസിൻ്റെ കോട്ടയം കഴിഞ്ഞിയിലെ വീട്ടിൽ എത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പ്രചരണം ശക്തമായി മുന്നോട്ട് പോകുന്നതായി തുഷാർ പറഞ്ഞു. എല്ലാ സമുദായക്കാരും ബിജെപിയെ പിന്തുണയ്‌ക്കുമെന്നും, പ്രചാരണത്തിൽ ഇടത് - വലത് മുന്നണികളെക്കാൾ മുൻപിലാണെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ALSO READ:'മോദിയുടെ കേരള സന്ദർശനം മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു': രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ