കാസർകോട് :തെരഞ്ഞെടുപ്പിനിടെ ചെർക്കളയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 10 മുസ്ലീം ലീഗ് പ്രവർത്തകർ അറസ്‌റ്റിൽ. ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമാണ് അറസ്റ്റിൽ ആയത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് ഖാദർ ബദരിയ, മുസ്ലീം ലീഗ് പ്രവർത്തകരായ ബാലടുക്കയിലെ ഷരീഫ് മാർക്കറ്റ്, ചട്ട പൈച്ചു, ആദൂരിലെ ഇക്‌ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്, ജാഫർ, ചാഡു, ആമു എന്നിവരാണ് പ്രതികൾ.
തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; 10 മുസ്ലീം ലീഗ് പ്രവർത്തകർ അറസ്‌റ്റിൽ - Journalists attacked
കാസര്‍കോട്ട് തെരഞ്ഞെടുപ്പ് ദിവസം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പത്ത് പേര്‍ പിടിയില്‍. പിടിയിലായവരില്‍ പഞ്ചായത്ത് പ്രസിഡന്‍റും.
Journalists attacked on Election day; 10 Muslim League workers arrested, Chenkala Panchayat president also included
Published : Apr 27, 2024, 10:48 PM IST
ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തി.പൊലീസിനെ അക്രമിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.