ന്യൂഡൽഹി:വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ അജണ്ട മാറ്റിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സഭയില്‍ പൊട്ടിത്തെറിച്ച് ജോസ് കെ. മാണി എംപി. തുടര്‍ന്ന് സഹായിക്കണമെന്ന് കൈക്കൂപ്പി അപേക്ഷിച്ചു. 500-ല്‍ അധികം കുടുംബങ്ങൾ നിരാലംബരും നിരാശ്രയരുമായി നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു.
വയനാടിനെ കൈവിടരുതെന്ന് ജോസ് കെ മാണി കൈക്കുപ്പി അപേക്ഷിച്ചു. ആരുമില്ലാത്തവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒരുപാടായുസാണ് അവസാനിച്ചത്.