കേരളം

kerala

ETV Bharat / state

'എന്‍റെ മകൾ അനുഭവിച്ച വേദന അവനും അനുഭവിക്കണം, വിധിയില്‍ സന്തോഷം'; പ്രതികരണവുമായി ജിഷയുടെ അമ്മ രാജേശ്വരി - Rajeshwari About Jisha Murder - RAJESHWARI ABOUT JISHA MURDER

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസിലെ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് അമ്മ. പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ചതില്‍ സന്തോഷമെന്ന് പ്രതികരണം.

ജിഷ കൊലക്കേസ്  JISHA MURDER CASE  ജിഷയുടെ അമ്മ രാജേശ്വരി  HC VERDICT IN JISHA MURDER CASE
JISHA MURDER Case response (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 20, 2024, 4:46 PM IST

കോടതി വിധിയില്‍ പ്രതികരിച്ച് രാജേശ്വരി (Source: ETV Bharat Reporter)

എറണാകുളം: ജിഷ കൊലക്കേസില്‍ പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് അമ്മ രാജേശ്വരി. തൻ്റെ മകൾ അനുഭവിച്ച വേദന അവനും അനുഭവിക്കണം. ഹൈക്കോടതിയിലെത്തി വിധി കേട്ടതിന് ശേഷം ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു രാജേശ്വരി.

9 വര്‍ഷമായി അവന്‍ ജീവിക്കുകയാണ്. ഇനിയും അവനെ ജീവിക്കാൻ അനുവദിക്കരുത്. എത്രയും വേഗം അവനെയും വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നാണ് തൻ്റെ ആഗ്രഹം. വളര്‍ത്തി വലുതാക്കി എല്‍എല്‍ബി വരെ പഠിപ്പിച്ച മകള്‍ ഇത്രയും ക്രൂരമായി കൊല്ലപ്പെട്ടത് ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ല.

നിയമ നടപടികൾ നീണ്ടുപോകുന്നതിൽ മനസിക വിഷമമുണ്ട്. ഇന്നലെ (മെയ്‌ 19) ഉച്ചയ്‌ക്ക് ശേഷമാണ് വിധി ഇന്നാണെന്ന് അറിഞ്ഞത്. വിധി നേരില്‍ കേള്‍ക്കാനാണ് ഇത്രയും പ്രയാസപ്പെട്ട് ഇവിടെയെത്തിയതെന്നും രാജേശ്വരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉൾപ്പടെ എല്ലാവരോടും കടപ്പാടും നന്ദിയുമുണ്ട്. സർക്കാർ ഈ കേസ് തെളിയിക്കാൻ ആത്മാർഥത കാണിച്ചുവെന്നും രാജേശ്വരി പ്രതികരിച്ചു.

Also Read:ജിഷ വധക്കേസിൽ നിര്‍ണായക വിധി: അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ; വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി

ABOUT THE AUTHOR

...view details