കേരളം

kerala

ETV Bharat / state

'ജനിക്കാത്ത കുഞ്ഞിൻ്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിനില്ല': മന്ത്രി റോഷി അഗസ്‌റ്റിൻ - Roshy Augustine Replys PJ Joseph - ROSHY AUGUSTINE REPLYS PJ JOSEPH

കേരള കോൺഗ്രസിനെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് റോഷി അഗസ്‌റ്റിൻ. പി.ജെ ജോസഫ് വിഷയവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.

ROSHY MINISTER  PJ JOSEPH  കേരള കോൺഗ്രസ്  ROSHI AUGUSTINE ON PJ JOSEPH ISSUE
Roshi Augustine (Source : Etv Bharat Reporter)

By ETV Bharat Kerala Team

Published : May 16, 2024, 8:17 PM IST

റോഷി അഗസ്‌റ്റിൻ മാധ്യമങ്ങളോട് (Source : Etv Bharat Reporter)

കോട്ടയം: ജനിക്കാത്ത കുഞ്ഞിൻ്റെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിനില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. ഞങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. ഞങ്ങൾ ആർക്കും അപേക്ഷ കൊടുത്തിട്ടില്ല. ഞങ്ങളാരും പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കാലത്ത് ചെയ്‌തുവെച്ച ദുരന്തം അനുഭവിക്കുന്നതിൻ്റെ സങ്കടത്തിൽ എഴുതി വയ്ക്കുന്നതാണ് ഓരോന്നും. വ്യക്‌തമായ നിലപാട് കേരള കോൺഗ്രസിനുണ്ട്. നിലപാടുകൾക്കാണ് പ്രസക്‌തി. രാഷ്‌ട്രീയപരമായി എടുക്കേണ്ട കാര്യങ്ങൾ മുന്നണിയിലും പാർട്ടിയിലും തീരുമാനിക്കും. കേരള കോൺഗ്രസിനെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നും റോഷി വ്യക്‌തമാക്കി.

പി.ജെ ജോസഫിനെ സ്വകാര്യ ചടങ്ങിൽ കണ്ടുമുട്ടിയിട്ടില്ല. ഞാൻ ആരുമായും ചർച്ചനടത്തിയിട്ടില്ല. പി ജെ ജോസഫ് അരൂപിയായി ചർച്ച നടത്തിക്കാണും. രാജ്യസഭാ വിഷയം വരുമ്പോൾ കാര്യങ്ങൾ പറയും. അതിൽ കേരള കോൺഗ്രസിന് ആശങ്ക ഇല്ല. ഞങ്ങൾക്ക് നല്ല സംരക്ഷണം ഇടതുപക്ഷം നൽകുന്നുണ്ട്. ജനാധിപത്യ സംസ്‌കാരത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇടതുപക്ഷത്തെ ശക്‌തിപ്പെടുത്തലാണ് ഞങ്ങളുടെ ആവശ്യം. അതിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും റോഷി അഗസ്‌റ്റിൻ കൂട്ടിച്ചേർത്തു.

Also Read :'അവഗണന സഹിച്ച് ഇനിയും മുന്നോട്ടില്ല' ; രാജ്യസഭ സീറ്റിന് അവകാശവാദവുമായി ആര്‍ജെഡി

ABOUT THE AUTHOR

...view details