കേരളം

kerala

ETV Bharat / state

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു; അന്താരാഷ്ട്ര കുറ്റവാളി ഷാർജയിൽ പിടിയിൽ - International Criminal Arrested - INTERNATIONAL CRIMINAL ARRESTED

2008 ല്‍ പാലായില്‍ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു

INTERNATIONAL CRIMINAL YAHYA KHAN  YAHYA KHAN ARRESTED IN SHARJA  MENTALLY CHALLENGED GIRL RAPED  RAPE CASE PALA
INTERNATIONAL CRIMINAL ARRESTED

By ETV Bharat Kerala Team

Published : Mar 24, 2024, 2:02 PM IST

അന്താരാഷ്ട്ര കുറ്റവാളി ഷാർജയിൽ പിടിയിൽ

പാലാ : കോട്ടയം ജില്ല പൊലീസിന് അഭിമാനം, അന്താരാഷ്ട്ര കുറ്റവാളി ഷാർജയിൽ നിന്നും പിടിയിൽ. മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കടന്നു കളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ നിന്നും ഇന്‍റർപോളിന്‍റെ സഹായത്തോടെ അറസ്‌റ്റു ചെയ്‌തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യഹ്യ ഖാൻ (43) എന്നയാളെയാണ് പൊലീസ് സംഘം അറസ്‌റ്റ് ചെയ്‌ത്ത്. ഇയാൾ 2008ല്‍ പാലായില്‍ വച്ച് മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

വീടുകൾ തോറും പാത്ര കച്ചവടവുമായി നടന്നിരുന്ന ഇയാൾ പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയും, വീട്ടിൽ തനിച്ചായിരുന്ന മാനസിക വൈകല്യം ഉണ്ടായിരുന്ന പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും ഇയാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കോടതിയിൽ നിന്നും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പ്രതിയെ പിടികൂടുന്നതിനുവേണ്ടി എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിൽ കണ്ണൂർ, മലപ്പുറം എന്നീ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. യഹ്യ ഖാനെ വിദേശത്തു നിന്ന് പിടികൂടുന്നതിന് വേണ്ടി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പഴുതടച്ച റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റർപോൾ 2024 ജനുവരിയിൽ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്‌തു.

ഇയാളെ ഷാർജയിൽ നിന്ന് ഇന്‍റർപോളിന്‍റെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ വിമാന മാർഗം കഴിഞ്ഞ ദിവസം (മാര്‍ച്ച് 22) ഉച്ചയ്ക്ക് 12 മണിയോടുകൂടി കൊച്ചിയിൽ എത്തിച്ചു. പാലാ ഡിവൈഎസ്‌പി സദന്‍ കെ, പാലാ സ്‌റ്റേഷൻ എസ്.ഐ ബിനു വി.എൽ, എസ്.ഐ ബിജു കുമാർ (ഇന്‍റർപോൾ ലെയ്‌സൺ ഓഫിസർ) എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു.

Also read : കട്ടപ്പന ഇരട്ട കൊലപാതക കേസ്; മുഖ്യപ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസ് - KATTAPPANA DOUBLE MURDER CASE

ABOUT THE AUTHOR

...view details