എറണാകുളം: ലക്ഷദ്വീപിന് സമീപം കടൽ തിരമാലകളിൽ പെട്ട് തകരാറിലായ ബോട്ടിലെ തൊഴിലാളികളെ 72 മണിക്കൂറിന് ശേഷം ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അഗത്തി ആൻഡ്രോത്ത് ദ്വീപുകൾക്കിടയിലെ ജലപാതയിൽ വെച്ചായിരുന്നു ബോട്ട് തകരാറിലായത്. തുടർന്ന് കടലിൽ ഒഴുകിനടക്കുകയായിരുന്ന ബോട്ട് കണ്ടെത്തി തീര രക്ഷാസേന യുദ്ധകാല അടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
കടലിൽ അകപ്പെട്ട ബോട്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ് - Coast Guard rescued ship workers
ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ അകപ്പെട്ട തൊഴിലാളികളെ 72 മണിക്കൂറിന് ശേഷം ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
Published : Mar 20, 2024, 5:26 PM IST
മുങ്ങി താഴുകയായിരുന്ന ഘട്ടത്തിലാണ് ചരക്ക് യാനത്തിലെ മുഴവൻ തൊഴിലാളികളെയും തീര രക്ഷാസേന രക്ഷപ്പെടുത്തിയത്. മംഗളൂരുവിൽ നിന്ന് കെട്ടിട നിർമാണ സാധനങ്ങളുമായി ലക്ഷദ്വീപിലേക്ക് പോയ വരാർത്ത രാജൻ(CLR 192) എന്ന യാനമാണ് അപകടത്തിൽപെട്ടത്. ഉടമയുടെ സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശത്തെ തുടർന്നാണ് തീര രക്ഷാസേന ആകാശ നിരീക്ഷണം നടത്തി, ജലപ്പരപ്പിൽ ഒഴുകി നടക്കുകയായിരുന്ന തൊഴിലാളി
കളെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
തമിഴ്‌നാട് കടലൂർ സ്വദേശികളായ ഭാസ്‌കരൻ (62), നാഗലിംഗം (57), മുത്തു ഗോപാൽ (60), വിജേഷ് (32), അജിത്കുമാർ ശക്തി വേൽ (25), കുപ്പു രാമൻ (56), മണി ദേവൻ വേലു (27), എം മുരുകൻ (40) തുടങ്ങി ബോട്ടിലുണ്ടോയിരുന്ന എട്ടംഗ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി ശേഷം കൊച്ചിയിൽ എത്തച്ചു. തുടർന്ന് ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്‌തു.