കേരളം

kerala

ETV Bharat / state

ബിപിക്കുള്ള മരുന്ന് ബോഡി ബിൽഡർമാർക്ക് സ്‌റ്റാമിന വർധിപ്പിക്കാന്‍ നല്‍കുന്നു ; തൃശൂരില്‍ അനധികൃത മരുന്നുവിൽപ്പന - ILLEGAL SALE OF DRUGS - ILLEGAL SALE OF DRUGS

തൃശൂര്‍ പ്രോട്ടീൻ മാളിൽ അനധികൃതമായി മരുന്നുവിൽപ്പന നടത്തിയതായി കണ്ടെത്തി. പരിശോധന നടത്തി പൊലീസും ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും

THRISSUR NEWS  THRISSUR PROTEIN MALL  ILLEGAL DRUG SALE IN THRISSUR  PROTEIN MALL NEWS
പോലീസും ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും പരിശോധന നടത്തുന്നു (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 4:58 PM IST

തൃശൂര്‍ പ്രോട്ടീൻ മാളിലെ പരിശോധന (ETV Bharat)

തൃശൂർ : പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ പൊലീസിന്‍റെയും ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്‍റെയും സംയുക്ത പരിശോധനയിൽ, അനധികൃതമായി മരുന്നുവിൽപ്പന നടത്തിയതായി കണ്ടെത്തി. രക്തസമ്മർദത്തിനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപ്പന നടത്തിയതായാണ് കണ്ടെത്തൽ.

സ്ഥാപനത്തിന്‍റെ ഉടമ നിരവധി ലഹരി മരുന്നുകേസുകളിൽ പ്രതിയാണ്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനുമതിയില്ലാതെ മരുന്നുവില്‍പ്പന നടത്തിയതായി കണ്ടെത്തിയത്.
കടയിൽ നടത്തിയ പരിശോധനയിൽ 210 ആംബ്യൂൾ മെഫൻ ഡ്രാമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ
ആണ് പിടികൂടിയത്.

ഡോക്‌ടറുടെ കുറുപ്പടിയോടെ ബി.പിക്ക് മെഡിക്കൽ ഷോപ്പുകളിൽ നൽകുന്ന മരുന്നാണിത്. എന്നാല്‍ ബോഡിബിൽഡർമാർക്ക് സ്‌റ്റാമിന വർദ്ധിപ്പിക്കാനായാണ് ഈ മരുന്നുകൾ പ്രോട്ടീൻ മാളിൽ നൽകുന്നതെന്ന് സീനിയർ ഡ്രഗ് ഇൻസ്പെക്‌ടർ പറഞ്ഞു.

കടയുടമയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 150 ആംബ്യൂൾ വിദേശനിർമ്മിത അനബോളിക് സ്‌റ്റിറോയ്‌ഡുകളും കണ്ടെത്തി.സ്ഥാപന ഉടമ വിഷ്‌ണു ഇതിനുമുൻപും ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ട്. നിലവിൽ ഇയാള്‍, സ്ഥാപനത്തിലൂടെ പാഴ്‌സൽ വഴി കഞ്ചാവ് വില്‍പ്പന നടത്തിയതിന് ജയിലിലാണ്.

ALSO READ:നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം; ജിം പരിശീലകൻ അറസ്‌റ്റിൽ

ABOUT THE AUTHOR

...view details