തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തിന് പിന്നാലെ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി തിരുവനന്തപുരം നഗരസഭ. പൊതുയിടത്ത് മാലിന്യം തള്ളിയ എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ മാത്രം മാലിന്യം തള്ളിയവരില്‍ നിന്നും 45,090 രൂപ പിഴ ഈടാക്കി.
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: പരിശോധന കര്‍ശനമാക്കി തിരുവനന്തപുരം നഗരസഭ; ഇന്നലെ മാത്രം ഈടാക്കിയത് 45,090 രൂപ പിഴ - Illegal Garbage Dumping Inspection - ILLEGAL GARBAGE DUMPING INSPECTION
പൊതുയിടങ്ങളില്‍ മാലിന്യം തളളുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുമായി തിരുവനന്തപുരം നഗരസഭ. ഇന്നലെ മാത്രം നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 45,090 രൂപ പിഴ ഈടാക്കുകയും ചെയ്‌തു.
Published : Jul 20, 2024, 2:00 PM IST
വനിത ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് സ്‌ക്വാഡിലായിരുന്നു പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വാഹനങ്ങള്‍ പിടിച്ചെടുത്തത്. മാലിന്യം തരംതിരിക്കാതെ കൈമാറിയതിന് ടീ ടൗണ്‍ എന്ന സ്ഥപാനത്തിന് 5,010 രൂപ പിഴ ചുമത്തി. ഇതിന് പുറമെ KL-20-S-1975, KL-34-6340, KL-01-DB-5672, TN-28-AS-1282, KL-30-A-9006, TN-02-BL-7657, KL-24-W-0706 എന്നി വാഹനങ്ങളും പിടിച്ചെടുത്തു. KL-01-AP-2555 എന്ന ഓട്ടോറിക്ഷയും പൊതുവിടത്ത് മാലിന്യം തള്ളിയതിന് ഇന്നലെ പിടിച്ചെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ക്കായി കൊണ്ടു പോകുന്നതിനിടെ ഡ്രൈവര്‍ വാഹനവുമായി കടന്നു കളഞ്ഞു. സംഭവത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്.