കേരളം

kerala

ETV Bharat / state

കോവില്‍മലയില്‍ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം

ഇടുക്കി കോവില്‍മലയിലും കാട്ടാന ആക്രമണം. ആദിവാസി കര്‍ഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചു.

kachiyar kovilmala  wild elephant attack  കാട്ടാന ആക്രമണം  വ്യാപക കൃഷിനാശം
Five Adivasi farmers cultivation destroyed

By ETV Bharat Kerala Team

Published : Feb 14, 2024, 5:51 PM IST

കോവില്‍മലയില്‍ കാട്ടാന ആക്രമണം; വ്യാപക കൃഷിനാശം

ഇടുക്കി:കാഞ്ചിയാർ കോവിൽമലയിൽ കാട്ടാന അക്രമണം. അഞ്ചോളം ആദിവാസി കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ആനയിറങ്ങിയത് വനാതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ്. വനാതിർത്തിയിലെ ഫെൻസിംഗ് പ്രവർത്തന രഹിതമെന്ന് ആദിവാസികൾ പറഞ്ഞു(kachiyar kovilmala ).

ഇന്നലെ രാത്രിയാണ് കാട്ടാനകൾ കാഞ്ചിയാർ കോവിൽമലയിലെ ആദിവാസികളുടെ കൃഷിയിടത്തിൽ തമ്പടിച്ചത്. ഏലം വാഴ, തെങ്ങ്, പന എന്നിവ നശിപ്പിച്ചു. ഒറ്റപ്ലാക്കൽ മുരളി, ഒറ്റക്കല്ലിൽ ജോയി, തേക്കനാൽ സരസമ്മ, പൂതക്കുഴിയിൽ ജോബി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ നാശം വിതച്ചത്.

രണ്ട് കാട്ടാനകളാണ് കാടിറങ്ങി എത്തിയത്(wild elephant attack) ജനവാസ മേഖലയിലെത്തിയ ആന നേരം പുലർന്നിട്ടും കൃഷിയിടത്തിൽ നില ഉറപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ ഇടുക്കി ഡാമിൽ കെട്ടിയ വല അഴിക്കാനെത്തിയവരാണ് കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയത്. ആന ആദ്യമായാണ് ഈ ഭാഗത്ത് കൃഷിയിടത്തിലിറങ്ങുന്നതെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു(Adivasi farmers).

കാട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള കൃഷിയിടത്തിലാണ് കാട്ടാന എത്തിയത്. നിരവധി വീടുകൾ ഉള്ള ഭാഗമാണിത്. പ്രായം ചെന്നവരും കുഞ്ഞുങ്ങളുമായാണ് ആദിവാസികൾ ഇവിടെ കഴിയുന്നത്. ഇവരുടെ ജീവന് തന്നെ കാട്ടാന ഭീഷണി വിതച്ചിരിക്കുകയാണ്. വയനാട് സംഭവത്തിൻ്റെ തുടർച്ചയാകുമോയെന്ന ഭയപ്പാടിലാണ് ആദിവാസികൾ.

കാട്ടിൽ നിന്ന് അകലെയുള്ള കൃഷിയിടത്തിലാണ് കാട്ടാനകൾ എത്തിയത്. നിരവധി വീടുകൾ ഉള്ള പ്രദേശത്ത് വെളിച്ച സംവിധാനങ്ങൾ ഇല്ല. വനാതിർത്തിയിൽ സോളാർ വേലിയുണ്ടെങ്കിലും ഇതൊന്നും പ്രവർത്തിക്കാത്തതാണ് ആന കൃഷിയിടത്തിലെത്താൻ കാരണം. അടിയന്തരമായി കാട്ടനകൾ കൃഷിയിടത്തിലിറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം.

ABOUT THE AUTHOR

...view details