ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ. രാജകുമാരി വില്ലേജിലെ ഏഴ് കുടുംബങ്ങളെ ഖജനാപ്പാറ ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയെ തുടർന്നാണ് കുടുംബങ്ങളെ മാറ്റിയത്.
ഇടുക്കിയിലും കനത്ത മഴ; കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു - Heavy Rain in Idukki - HEAVY RAIN IN IDUKKI
കനത്ത മഴയെ തുടര്‍ന്ന് രാജകുമാരി വില്ലേജിലെ ഏഴ് കുടുംബങ്ങളെ ഖജനാപ്പാറ ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മഴയില്‍ തകര്‍ന്ന രാജാക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ സംരക്ഷണ ഭിത്തി (ETV Bharat)
Published : Jul 30, 2024, 3:18 PM IST
രാജാക്കാട് ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. മഴയെ തുടര്‍ന്ന് മൂന്നാറിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. മൂന്നാർ-തേനി, മൂന്നാർ - അടിമാലി, മൂന്നാർ- മറയുർ അന്തർ സംസ്ഥാന പാതകളിൽ ഇന്നലെ രാത്രി പെയ്‌ത മഴയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
Also Read:വയനാട്ടിലെ ഉരുള്‍പൊട്ടല്‍; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു