ഇടുക്കി: കേന്ദ്ര ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് ഇടുക്കി. കാർഷിക മേഖലയ്‌ക്കും ടൂറിസം മേഖലയ്‌ക്കും ബജറ്റിൽ കൈത്താങ് ഉണ്ടാവുമെന്നാണ് കരുതുന്നത്. കടുത്ത വരൾച്ചയും പിന്നാലെ എത്തിയ പെരുമഴയും ഇടുക്കിയിലെ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്.
നൂറ് കണക്കിന് ഏക്കർ ഭൂമിയിലെ ഏലം കൃഷി നശിച്ചു. ഇതോടൊപ്പം വില ഇടിവും പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. കുരുമുളക്, തേയില, കാപ്പി തുടങ്ങിയ മറ്റ് നാണ്യ വിള കർഷകരും സമാന അവസ്ഥയിലാണ്. കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു.