കേരളം

kerala

ETV Bharat / state

ഇടുക്കി ഡിസിസിയില്‍ ഭിന്നത രൂക്ഷം; സിപി മാത്യു രാജിക്കത്ത് നൽകിയതായി സൂചന, കെപിസിസി പ്രസിഡന്‍റിന്‍റെ പരിപാടിയിൽ പങ്കെടുത്തില്ല - DCC PRESIDENT SUBMIT RESIGN LETTER

സിപി മാത്യുവിനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കത്ത് നൽകിയതിനാലാണ് ഭിന്നതയുണ്ടാകാൻ കാരണം.

IDUKKI DCC PRESIDENT  ഇടുക്കി ഡിസിസി പ്രസിഡൻ്റ്  IDUKKI DCC ISSUE  ഇടുക്കി കോൺഗ്രസ് ജില്ലാ നേതൃത്വം
CP Mathew (ETV Bharat)

By ETV Bharat Kerala Team

Published : Jul 13, 2024, 7:24 AM IST

ഇടുക്കി ഡിസിസിയില്‍ ഭിന്നത രൂക്ഷം (ETV Bharat)

ഇടുക്കി : കോൺഗ്രസ് ഇടുക്കി ജില്ല നേതൃത്വത്തിൽ ഏറെക്കാലമായി തുടരുന്ന ഭിന്നത രൂക്ഷമാകുന്നു. അടിമാലിയിൽ മറിയക്കുട്ടിക്ക് കെപിസിസി നേതൃത്വം വച്ച് നൽകിയ വീടിൻ്റെ താക്കോൽ ദാന ചടങ്ങിൽ നിന്ന് സിപി മാത്യു വിട്ടു നിന്നു. ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സിപി മാത്യുവിനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതേച്ചൊല്ലിയാണ് ഭിന്നത രൂക്ഷമായത്.

ഇടുക്കി ജില്ലയിൽ ഒരു മണ്ഡലം പ്രസിഡൻ്റിനെ ഡിസിസി നേതൃത്വം അറിയാതെ കെ സുധാകരൻ നിയമിച്ചതും സിപി മാത്യുവിനെ അസ്വസ്ഥനാക്കി. ഇന്നലെ സിപി മാത്യു കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് നൽകിയെന്നാണ് സൂചന.

എന്നാൽ കെപിസിസി പ്രസിഡൻ്റ് ഇത് നിഷേധിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് സിപി മാത്യുവിൻ്റെ വിശദീകരണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പോടെയാണ് കോൺഗ്രസിൽ ഭിന്നത രൂക്ഷമായത്.

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഡിസിസിസി പ്രസിഡൻ്റ് നിർജീവമായിരുന്നതായാണ് എതിർ വിഭാഗത്തിൻ്റെ ആരോപണം. സിപി മാത്യുവിനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കാൻ കെപിസിസി നേതൃത്വം ശ്രമിക്കുന്നതായും നേരത്തെ സൂചനയുണ്ടായിരുന്നു.

Also Read:'സിപിഎം, ഗുണ്ടകൾക്ക് സംരക്ഷണം നൽകുന്നു'; വിമർശനവുമായി പത്തനംതിട്ട ഡിസിസി പ്രസിഡൻ്റ്

ABOUT THE AUTHOR

...view details