ഇടുക്കി:ദിനംപ്രതി ഇടുക്കി ജില്ലയിൽഅനധികൃത കയ്യേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും വർധിച്ചുവരുകയാണ്. ഇത്തരം കയ്യേറ്റങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും എതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ സർക്കാരിനുള്ളതെന്ന് സിപിഎം ജില്ലാ കമ്മറ്റി അറിയിച്ചു. ഇടുക്കി ചൊക്രമുടിയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങളുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രതികരിക്കുകയിരുന്നു സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗമായ ഷൈലജ സുരേന്ദ്രനും ജില്ല കമ്മറ്റി അംഗമായ സുമ സുരേന്ദ്രനും.
ബൈസണ്‍വാലിയിലെ അനധികൃത നിര്‍മാണം: അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ല കമ്മറ്റി - CPM AGAINST ILLEGAL ENCHROACHMENTS - CPM AGAINST ILLEGAL ENCHROACHMENTS
ഇടുക്കി ജില്ലയിൽ വർധിച്ചുവരുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കും നിർമാണ പ്രവർത്തനങ്ങൾക്കുമെതിരെ സിപിഎം ശക്തമായ നിലപാടെടുക്കുമെന്ന് ജില്ല കമ്മറ്റി അറിയിച്ചു.
Published : Aug 26, 2024, 10:54 AM IST
ബൈസൺവാലി ചൊക്രമുടിയിൽ മലയിടിച്ചു നിരത്തി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഇടിവി ഭാരത് പുറത്ത് വിട്ടിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സിപിഎം ജില്ലാ കമ്മറ്റി പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അനധികൃത നിർമാണങ്ങൾക്കും കൈയേറ്റങ്ങൾക്കും എതിരെ ശക്തമായ നടപടി സ്വികരിക്കുമെന്ന് സിപിഎം ജില്ല കമ്മറ്റി വ്യക്തമാക്കി.
Also Read :ഇടുക്കിയിലെ അതീവ പരിസ്ഥിതി ലോല മേഖലയിൽ അനധികൃത നിർമാണം; പരാതി ലഭിച്ചിട്ടും അനങ്ങാതെ അധികൃതർ