ആലപ്പുഴ: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധ ശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി 1 ജഡ്‌ജി വി ജി ശ്രീദേവി ആണ് വിധി പ്രസ്‌താവിച്ചത്. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. മാന്നാർ കുട്ടമ്പേരൂർ മുറി താമരപ്പള്ളിൽ വീട്ടിൽ കുട്ടികൃഷ്‌ണനാണ് വധശിക്ഷ ലഭിച്ചത്.
2004ല്‍ ആണ് കേസിനാസ്‌പദമായ സംഭവം. സംശയത്തിൻ്റെ പേരിൽ ഭാര്യ ജയന്തിയെ കുട്ടികൃഷ്‌ണന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒന്നര വയസുള്ള മകളുടെ മുന്നില്‍ വെച്ചാണ് ജയന്തിയെ കഴുത്തറുത്ത് കൊന്നത്. കൊല്ലപ്പെട്ട ജയന്തിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതടക്കമുള്ള വകുപ്പുകൾ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.