തിരുവനന്തപുരം:ടൈപ്പ് 1 പ്രമേഹമുള്ള വിദ്യാർഥികൾക്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മണിക്കൂറിൽ 20 മിനിറ്റ് അധിക സമയം നൽകണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനോട് (സിബിഎസ്ഇ) ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ഡയറക്‌ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ചെയർപേഴ്‌സണായിട്ടുളള കമ്മിഷൻ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാന സിലബസിന് കീഴിലുള്ള വിദ്യാർഥികൾക്ക് സമാനമായി 20 മിനിറ്റ് കേരള സർക്കാർ നൽകുന്നുണ്ട്. കാര്യവട്ടം സ്വദേശിനി ബുഷ്‌റ ഷിഹാബ് സമർപ്പിച്ച ഹർജിയിൽ കേരളത്തിൽ മാത്രം 8,000 കുട്ടികളും ഇന്ത്യയിലാകമാനം 8 ലക്ഷം കുട്ടികളും ടൈപ്പ് 1 പ്രമേഹബാധിതരാണെന്ന് ചൂണ്ടിക്കാട്ടുന്നു.
മിഠായി പദ്ധതി: പ്രമേഹമുള്ള കുട്ടികൾക്കായി...
ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും സംരക്ഷണം നൽകുന്നതിനായി 2018 ൽ ആരംഭിച്ച കേരള സർക്കാരിൻ്റെ പദ്ധതിയാണ് 'മിഠായി'.
- സൗജന്യമായി ഇൻസുലിനും തുടർച്ചയായി ഗ്ലൂക്കോസ് നിരീക്ഷണവും ലഭിക്കുന്നു.
- 18 വയസു വരെയുള്ള കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുന്നു.
- കൗൺസിലിങ്, രക്ഷാകർത്താക്കൾക്ക് പരിശീലനം, സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ എന്നിവ നൽകുന്നു.
ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമായ ഈ പദ്ധതി സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ പിന്തുണയോടെയാണ് നടപ്പിലാക്കിയത്.
എന്താണ് ടൈപ്പ് 1 പ്രമേഹം?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ഹോർമോണായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പാൻക്രിയാസ് പരാജയപ്പെടുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത് സാധാരണയായി കുട്ടികളെയും യുവാക്കളെയുമാണ് ബാധിക്കുന്നത്. കൂടാതെ ഈ രോഗാവസ്ഥയ്ക്ക് ആജീവനാന്ത ഇൻസുലിൻ തെറാപ്പി ആവശ്യമാണ്.
കുട്ടികളിലുണ്ടാകുന്ന ലക്ഷണങ്ങൾ
അമിതമായ വിശപ്പ്: ഇൻസുലിൻ സ്വയം ശരീരത്തിൽ ഉത്പാദിക്കാത്തതിനാൽ തന്നെ കോശങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിനായി ശരീരത്തെ നിർബന്ധിക്കുന്നു.
ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണതയും:രക്തത്തിൽ പഞ്ചാസാരയുടെ അളവ് കുറയുന്നത് നിർജലീകരണത്തിന് കാരണമാകുന്നു.
ശരീരഭാരം കുറയുക: കൊഴുപ്പും പേശികളും ശരീരം ഊർജത്തിനായി ഉപയോഗിക്കുമ്പോൾ അത് പെട്ടെന്ന് ശരീര ഭാരം കുറയുന്നതിലേക്ക് നയിക്കുന്നു.