കേരളം

kerala

By ETV Bharat Kerala Team

Published : Jun 13, 2024, 8:57 PM IST

ETV Bharat / state

മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവം; ഒറ്റയാൾ പോരാട്ടവുമായി വയോധികൻ - protest of Human rights activist

മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ മർദിച്ച പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് മനുഷ്യ അവകാശ പ്രവർത്തകനായ കെ എൻ തങ്കപ്പൻ ആചാരി ഒറ്റയാൾ പോരാട്ടം ആരംഭിച്ചിരിക്കുന്നത്.

KN THANKAPPAN ACHARI  HUMAN RIGHTS ACTIVIST  റൂബിൻ ലാലിന്‍റെ അറസ്‌റ്റ്  തങ്കപ്പൻ ആചാരിയുടെ ഒറ്റയാൾ പോരാട്ടം
കെ എൻ തങ്കപ്പൻ ആചാരി (ETV Bharat)

ഒറ്റയാൾ പോരാട്ടവുമായി വയോധികൻ (ETV Bharat)

ഇടുക്കി: രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് തന്‍റേതായ വ്യക്‌തി മുദ്ര പതിപ്പിക്കുകയും നിരവധി സമരങ്ങൾ നടത്തുകയും ചെയ്‌തിട്ടുള്ള വ്യക്‌തിയാണ്‌ ശാന്തൻപാറ സ്വദേശി കെ എൻ തങ്കപ്പൻ ആചാരി. മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിലും വേറിട്ട ഒറ്റയാൾ സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഈ വയോധികൻ.

റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുക, ഇതിനു കൂട്ട നിന്ന സിസിഎഫ്, ഡിഎഫ്ഒ, ഡിവൈഎസ്‌പി എന്നിവരെ പരസ്യവിചാരണ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഒറ്റയാൾ പോരാട്ടം . ശാന്തൻപാറ ടൗണിന്‍റെ മധ്യത്തിൽ പ്ലക്കാർഡും കൈലേന്തി നിന്നുകൊണ്ടാണ് ഇദ്ദേഹം ഒറ്റയാൾ പ്രതിഷേധം സംഘടിപ്പിച്ചത്.

ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് വരെ ശക്‌തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് തങ്കപ്പൻ ആചാരി പറയുന്നത്. പ്രായത്തെയും പ്രയാധിക്യ രോഗത്തെയും അവഗണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഈ ഒറ്റയാൾ പോരാട്ടം.

ALSO READ:സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിച്ചെന്ന് സർക്കാർ ; ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി

ABOUT THE AUTHOR

...view details