കേരളം

kerala

ETV Bharat / state

വേനലില്‍ കടുത്ത വരള്‍ച്ച, ഇടുക്കിയിൽ കാർഷിക മേഖലയിൽ വൻ നാശമെന്ന് വിലയിരുത്തൽ - Idukki agricultural sector damage - IDUKKI AGRICULTURAL SECTOR DAMAGE

കൃഷി വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ പരിശോധയിലാണ് വിലയിരുത്തൽ.

CROP DAMAGE CAUSED BY SUMME  AGRICULTURAL SECTOR IN IDUKKI  SUMMER CROP DAMAGE  HEAVY HEAT IN KERALA
crop damage Idukki (ETV Bharat Network)

By ETV Bharat Kerala Team

Published : May 9, 2024, 9:12 AM IST

വേനലില്‍ ഇടുക്കിയിലെ കാർഷിക മേഖലയിൽ വൻ നാശം (ETV Bharat Network)

ഇടുക്കി:വരൾച്ചയിൽ ഇടുക്കിയിൽ കാർഷിക മേഖലയിൽ വൻ നാശം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. വേനൽ മൂലമുണ്ടായ കൃഷി നാശം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ പരിശോധയിലാണ് വിലയിരുത്തൽ. ഏലം, കുരുമുളക് ഉൾപ്പടെയുള്ള നാണ്യ വിളകൾക്കടക്കം വൻ നാശം സംഭവിച്ചു.

ജില്ലയിലെ നൂറുകണക്കിനേക്കർ സ്ഥലത്തെ ഏലക്കൃഷിയാണ് വേനലിൽ കരിഞ്ഞുണങ്ങിയത്. ഏക്കറുകണക്കിന് സ്ഥലത്തെ കുരുമുളകും വാഴയും പച്ചകറികളും തന്നാണ്ട് വിളകളും നശിച്ചു. കേരളത്തിലെ മിക്ക മേഖലകളിലും കൃഷി നാശമുണ്ടായതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്താൻ കൃഷി വകുപ്പ് മന്ത്രി നിർദേശിച്ചത്.

ഇടുക്കിയിൽ ജില്ല കൃഷി ഓഫിസറുടെ നേതൃത്വത്തിൽ കൃഷി വകുപ്പിലെയും കാർഷിക സർവകലാശാലയിലെയും ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. വരൾച്ച രൂക്ഷമായ പ്രദേശങ്ങളിലാണ് സംഘം നേരിട്ടെത്തുന്നത്. കർഷകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള നാശമാണ് ഇടുക്കിയിൽ ഇത്തവണുണ്ടായതെന്നാണ് സംഘത്തിന്‍റെ വിലയിരുത്തൽ. റീ പ്ലാന്‍റ് ചെയ്യാൻ തട്ടകൾ പോലുമില്ലാത്ത സ്ഥിതിയുമുണ്ട്. ഓരോ പഞ്ചായത്തിലെയും നാശനഷ്‌ടം കൃഷി ഭവന്‍റെ നേതൃത്വത്തിൽ വിലയിരുത്തും. ഈ ആഴ്‌ച തന്നെ കൃഷി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.

ALSO READ:താളം തെറ്റി ഏലം പരിപാലനം; വേനല്‍ ചൂടിന് കാഠിന്യമേറിയതോടെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

ABOUT THE AUTHOR

...view details