തിരുവനന്തപുരം:പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഡിസംബർ 25 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്.
റേഷൻ കാര്‍ഡ് തരം മാറ്റലിന് ആവശ്യമായ രേഖകള്‍
- തദേശസ്ഥാപന സെക്രട്ടറി ഒപ്പിട്ട വീടിന്‍റെ വിസ്‌തീർണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
- വാടക വീടാണെങ്കിൽ അതിന്‍റെ കരാർപത്രം (200 രൂപ മുദ്രപത്രത്തിൽ രണ്ടു സാക്ഷികളുടെ ഒപ്പുസഹിതം) വാടകയ്ക്കെന്നു തെളിയിക്കുന്ന രേഖകൾ.
- 2009-ലെ ബിപിഎൽ സർവേ പട്ടികയിലെ അംഗമാണെങ്കിലും അല്ലെങ്കിലും ബിപിഎൽ കാർഡിന് അർഹനാണെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
- മാരക രോഗങ്ങളുണ്ടെങ്കിൽ അതിന്‍റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / അംഗപരിമിത സർട്ടിഫിക്കറ്റ്
- സർക്കാർ പദ്ധതി മുഖേന ലഭിച്ച വീടാണെങ്കിൽ അതിന്‍റെ സർട്ടിഫിക്കറ്റ്
- 21 വയസ് പൂർത്തീകരിച്ച പുരുഷൻമാരില്ലാത്ത നിരാലംബരായ വിധവകളാണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.
- സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർ ബന്ധപ്പെട്ട ഓഫിസറുടെ സാക്ഷ്യപത്രം (വീട് ഇല്ലാത്തവർ പഞ്ചായത്ത് സെക്രട്ടറിയുടെയും സ്ഥലമില്ലാത്തവർ വില്ലേജ് ഓഫിസറുടെയും)
- വില്ലേജിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
ഇത്തരക്കാര്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല