ETV Bharat / entertainment

29ാമത് രാജ്യാന്തര ചലച്ചിത്രമേള:സാഹിത്യകാരൻമാരുടെ ഓർമകൾക്ക് ആദരവർപ്പിച്ച് ലിറ്റററി ട്രിബ്യൂട്ട് - TRIBUTE TO LEGENDARY WRITERS IFFK

തോപ്പിൽ ഭാസി, പി. ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരുടെ നൂറാം ജന്മവാർഷിക അനുസ്‌മരണം.

INTERNATION FILM FESTIVAL KERALA  CELEBRATING WRITERS ANNIVERSARY  29ാമത് ഐഎഫ്എഫ്‌കെ  സാഹിത്യകാരന്മാര്‍ക്ക് ആദരം
29ാമത് രാജ്യാന്തര ചലച്ചിത്രമേള പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാർക്ക് ആദരം. യശശ്ശരീരരായ തോപ്പിൽ ഭാസി, പി. ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരോടുള്ള ആദരസൂചകമായി മേളയിൽ ലിറ്റററി ട്രിബ്യൂട്ട് സംഘടിപ്പിക്കും. തോപ്പിൽ ഭാസി തിരക്കഥ എഴുതി പി. ഭാസ്‌കരൻ സംവിധാനം ചെയ്‌ത മൂലധനം, പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ അരനാഴികനേരം, പി. ഭാസ്‌കരന്‍റെയും രാമു കാര്യാട്ടിന്റെയും കൂട്ടുകെട്ടിൽ സംവിധാനം ചെയ്‌ത നീലക്കുയിൽ എന്നീ സിനിമകളുടെ പ്രദർശനം ചലച്ചിത്ര മേളയിൽ നടക്കും. മൂലധനം ഡിസംബർ 14ന് രാത്രി എട്ടിന് ഏരിസ്പ്ലക്‌സ് സ്‌ക്രീൻ 4ൽ പ്രദർശിപ്പിക്കും. അരനാഴികനേരം 15നു രാത്രി 8.30നും നീലക്കുയിൽ 17നു രാവിലെ 11.30നും നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.

തോപ്പിൽ ഭാസി എന്നറിയപ്പെടുന്ന തോപ്പിൽ ഭാസ്‌കരപിള്ള 1924 ഏപ്രിൽ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ തന്റേതായ മുദ്രപതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രമുഖനായിരുന്ന തോപ്പിൽ ഭാസി അസമത്വം, അനീതി, ജാതീയത തുടങ്ങിയവയെ തന്റെ എഴുത്തുകളിലൂടെ ചോദ്യം ചെയ്‌തു.

1954-ലെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന വിപ്ലവ നാടകം മലയാള നാടക ചരിത്രത്തിലെ വഴിത്തിരിവായി മാറി. കെ.പി.എ.സിയെ കേരളത്തിലെ മുൻനിര നാടക പ്രസ്ഥാനമാക്കുന്നതിൽ തോപ്പിൽ ഭാസി വഹിച്ച പങ്കു വലുതാണ്. മുടിയനായ പുത്രൻ, പൊന്നി തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥാകൃത്തും ഒരു സുന്ദരിയുടെ കഥ, യുദ്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായിരുന്നു. അദ്ദേഹം സംവിധാനം ചെയ്‌ത ശരശയ്യ എന്ന ചിത്രത്തിന് 1971-ൽ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മൂലധനം എന്ന സിനിമയ്ക്ക് 1969-ൽ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ പി. ഭാസ്‌കരൻ 1924 ഏപ്രിൽ 21ന് തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. അനശ്വരമായ ചലച്ചിത്ര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും മലയാളിയുടെ മനസ്സിൽ ഇന്നും ജീവിക്കുകയാണ് ഭാസ്‌കരൻ മാഷ്.

1949-ൽ പുറത്തിറങ്ങിയ 'അപൂർവ്വസഹോദരർകൾ' എന്ന തമിഴ് ചിത്രത്തിലെ ഏതാനും മലയാളം വരികളാണ് ആദ്യ ചലച്ചിത്ര ഗാനം. ചന്ദ്രിക എന്ന ചിത്രത്തിന് ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാള സിനിമാലോകത്തേക്കു ഭാസ്‌കരൻ മാഷ് രംഗപ്രവേശനം നടത്തിയത്. പി ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് 1954 ൽ പുറത്തിറങ്ങിയ 'നീലക്കുയിൽ' എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് ഭാസ്‌കരൻ മാസ്റ്റർ മലയാള സിനിമാഗാനരംഗത്തെ സജീവ സാന്നിധ്യമായത്. അല്ലിയാമ്പൽ കടവിലും, കദളി വാഴ കയ്യിലുമെല്ലാം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളുമാണ്.

നാല്പത്തി ഏഴോളം ചിത്രങ്ങൾ ഭാസ്‌കരൻ മാസ്റ്റർ സംവിധാനം ചെയ്യുകയും ഏഴു സിനിമകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. 1955ൽ നീലക്കുയിലിന് മികച്ച ചിത്രത്തിനുള്ള രജത കമലം അവാർഡും, 1994 ൽ സിനിമ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്‌കാരവും ഭാസ്‌കരൻ മാസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്. രജതകമലം അവാർഡ് കിട്ടിയ ആദ്യ മലയാള സിനിമയാണ് നീലക്കുയിൽ.

ജാതിവിവേചനവും അയിത്തവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. 1960-കളിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് മൂലധനം. സാമൂഹിക അസമത്വം, ദാരിദ്ര്യം എന്നീ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായ പാറപ്പുറത്ത് മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14നു ജനിച്ചു. കിഴക്കേപ്പൈനുംമൂട് ഈശോ മത്തായി എന്ന പേരിനേക്കാൾ മലയാളിക്ക് സുപരിചിതം പാറപ്പുറത്ത് എന്ന തൂലികാനാമമാണ്. രണ്ട് തവണ കേരള സാഹിത്യഅക്കാദമി അവാർഡും കേരള ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുള്ള അദ്ദേഹം 20 നോവലുകൾ, 14 കഥാസമാഹാരങ്ങൾ, 15 തിരക്കഥകൾ എന്നിവ രചിച്ചിട്ടുണ്ട്.

അരനാഴികനേരം എന്ന കൃതി പിന്നീട് ഇതേ പേരിൽ സിനിമയാവുകയും 1968-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഓമന, പണിതീരാത്തവീട്, നിണമണിഞ്ഞ കാൽപ്പാടുകൾ, ആദ്യകിരണങ്ങൾ, മകനേ നിനക്കുവേണ്ടി, അന്വേഷിച്ചു കണ്ടെത്തിയില്ല തുടങ്ങിയ കൃതികളും പിന്നീട് മലയാള സിനിമകളായി മാറിയിട്ടുണ്ട്.

Also Read:29-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും; തലസ്ഥാനത്ത് ഇനി ഒരാഴ്‌ച സിനിമാക്കാലം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.