മിക്ക സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ അമിത രോമവളർച്ച. ഇത്തരം രോമങ്ങൾ കളയാനായി പലരും ഷേവിംഗ്, വാക്‌സിംഗ്, ലേസർ തെറാപ്പി എന്നിവയെയാണ് ആശ്രയിക്കാറ്. എന്നാൽ ഇത് പലപ്പോഴും ചർമ്മത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കരണമാകാറുണ്ട്. അതിനാൽ പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. മുഖത്തെ രോമം നീക്കം ചെയ്യാൻ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുകൾ ഇതാ.
നാരങ്ങ & പഞ്ചസാര
ഒരു ടീസ്‌പൂൺ പഞ്ചസാരയിലേക്ക് രണ്ട് ടീസ്‌പൂൺ നാരങ്ങ നീരും മൂന്ന് ടീസ്‌പൂൺ വെള്ളവും ഒഴിച്ച് മിക്‌സ് ചെയ്യുക. പഞ്ചസാര പൂർണമായി അലിഞ്ഞതിന് ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
വാഴപ്പഴം & ഓട്‌സ്
നന്നായി ഉടച്ച വാഴപ്പഴത്തിലേക്ക് 2 ടീസ്‌പൂൺ ഓട്‌സ് (പൊടിച്ചത്) ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു തേച്ച് പിടിപ്പിക്കുക. 15 മുതൽ 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
നാരങ്ങ & തേൻ
ഒരു പാത്രത്തിലേക്ക് ഓരോ ടേബിൾ സ്‌പൂൺ വീതം നാരങ്ങാ നീരും തേനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ടിനു ശേഷം ഒരു കോട്ടൺ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് തുടച്ച് കളയുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.
മുൾട്ടാണി മിട്ടി & ജീരകം
മുൾട്ടാണി മിട്ടിയും ജീരകവും (പൊടിച്ചത്) തുല്യ അളവിൽ എടുത്ത് വെള്ളമോ റോസ് വാട്ടരോ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മുൾട്ടാണി മിട്ടി & തേൻ
ഒരു ടേബിൾ സ്‌പൂൺ മുൾട്ടാണി മിട്ടിയിലേക്ക് തേൻ ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടാം. ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
പപ്പായ & മഞ്ഞൾ
തൊലി കളഞ്ഞ പപ്പായ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾ പൊടി ചേർത്ത് മിക്‌സാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക. 15 മിനിട്ടിന് ശേഷം കഴുകി കളയാം.
മുട്ടയുടെ വെള്ള & അരിപൊടി
ഒരു മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിൾ സ്‌പൂൺ പഞ്ചസാരയും അര ടേബിൾ സ്‌പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിട്ടിന് ശേഷം മാസ്‌കുപോലെ ഇളക്കിയെടുക്കാം.
ചെറുപയർ പൊടി & മഞ്ഞൾ & റോസ് വാട്ടർ
തുല്യ അളവിൽ ചെറുപയർ പൊടിയും മഞ്ഞളും എടുത്ത് ഇതിലേക്ക് റോസ് വാട്ടർ ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : അമ്പതുകളിലും ചർമ്മം യുവത്വത്തോടെ നിലനിർത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി