പത്തനംതിട്ട:കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കാത്തതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ആറന്മുള കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ രജനി (54)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അയല്‍വാസിയുടെ കടയ്‌ക്ക് മുന്നില്‍ സ്വയം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്‌ച (മാർച്ച് 16) ഉച്ചയോടെ ആയിരുന്നു സംഭവം. അയല്‍വാസിയുടെ ബന്ധു മൂന്നു ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും വാങ്ങിയിരുന്നു എന്നും അത് തിരിച്ചു നൽകാത്തതില്‍ മനം നൊന്താണ് താനിത് ചെയ്യുന്നതെന്നും കത്ത് എഴുതി വച്ചായിരുന്നു രജനി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജനിയെ നാട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആദ്യം കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചു.