കേരളം

kerala

ETV Bharat / state

താമരശ്ശേരിയിൽ പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു - Housewife Died Of Fever - HOUSEWIFE DIED OF FEVER

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് വേണ്ടി മെഡിക്കൽ കോളജിലേക്ക് മാറ്റി.

FEVER DEATH IN KOZHIKODE  കോഴിക്കോട് പനി മരണം  പനി ബാധിച്ച് വീട്ടമ്മ മരിച്ചു  KOZHIKODE THAMARASSERY
HOUSEWIFE DIED OF FEVER (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 12:45 PM IST

കോഴിക്കോട്: പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. താമരശ്ശേരി പൊടുപ്പിൽ രവിയുടെ ഭാര്യ ശ്രീജ (53) ആണ് മരിച്ചത്. രണ്ട് ദിവസമായി പനി പിടിച്ചതിനെ തുടർന്ന് ശ്രീജ വീട്ടിൽ കിടപ്പിലായിരുന്നു. മാത്രമല്ല കഠിനമായ വയറു വേദനയും അവർക്ക് അനുഭവപ്പെട്ടതായി പറയുന്നു.

ഇന്നലെ (ജൂൺ 27) വൈകുന്നേരത്തോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡോക്‌ടറുടെ നിർദേശത്തെ തുടർന്ന് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു വേണ്ടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. താമരശ്ശേരി ചുങ്കത്തെ ഹസ്‌തിനപുരി ബാറിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീജ.

ALSO READ :ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ABOUT THE AUTHOR

...view details