കേരളം

kerala

ETV Bharat / state

വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി ; ഒഴിവായത് വന്‍ അപകടം - Houseboat Accident in Vembanad

രണ്ട് വിനോദ സഞ്ചാരികളും ജീവനക്കാരുമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. സമീപത്തെ സ്‌പീഡ് ബോട്ട് ഡ്രൈവര്‍മാരുടെ ഇടപെടൽ വലിയ അപകടം ഒഴിവാക്കി

HOUSEBOAT SANK WITH TOURISTERS  HOUSEBOAT SANK  VEMBANAD BACKWATER ACCIDENT  HOUSEBOAT ACCIDENT
Houseboat Sank With Touristers In Alappuzha Vembanad Backwater

By ETV Bharat Kerala Team

Published : Apr 30, 2024, 12:54 PM IST

ആലപ്പുഴ :വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി വേമ്പനാട്ട് കായലില്‍ മുങ്ങി. ഇന്നലെ വൈകിട്ടായിരുന്നു അപകടം. മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളും ജീവനക്കാരുമാണ് ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ബോട്ട് പകുതിയോളം വെള്ളത്തിലേക്ക്‌ മുങ്ങിയപ്പോഴേക്കും സമീപത്തുണ്ടായിരുന്ന സ്‌പീഡ് ബോട്ട് ഡ്രൈവര്‍മാര്‍ പെട്ടെന്നുതന്നെ എത്തിയതിനാൽ വലിയ അപകടം ഒഴിവായി. ആലപ്പുഴ സായിക്ക് സമീപത്തെ റിസോര്‍ട്ടില്‍ നിന്ന് ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്ബോട്ടാണ് മുങ്ങിയത്.

Also Read : പോള ശല്യം; കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസുകൾ നിർത്തിവച്ചു - Boat Services Stopped

സിംഗിള്‍ ബെഡ് റൂമുള്ള ഹൗസ് ബോട്ടില്‍ ജീവനക്കാര്‍ ഉള്‍പ്പടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. മതിയായ സുരക്ഷാസംവിധാനങ്ങളും രേഖകളും ഇല്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ABOUT THE AUTHOR

...view details