കോഴിക്കോട് :ഒളവണ്ണയിൽ വീട് കത്തിനശിച്ചു. ആളപായമില്ല. ഒളവണ്ണ മാത്തറയിലെ കെ. പുഷ്‌പവല്ലിയുടെ വീടിനാണ് തീപ്പിടിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി കരുതുന്നത്.
അടുക്കളയിൽ ഫ്രിഡ്‌ജിൽ നിന്നാണ് ആദ്യം തീപടർന്നത്. ശേഷം വാഷിങ് മെഷീൻ, മിക്‌സി, ഫാൻ, ടിവി, മോഡം തുടങ്ങി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലേക്കും തീ പടർന്നു. കൂടാതെ വയറിങ്, പ്ലമ്പിങ്, വീടിൻ്റെ ഇൻ്റീരിയര്‍ വർക്കുകൾ, സീലിങ് എന്നിവയും പൂർണമായും കത്തി നശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവരമറിഞ്ഞ് മീഞ്ചന്തയിൽ നിന്നും ഗ്രേഡ് അസി: സ്റ്റേഷൻ ഓഫിസർ ഡബ്ല്യു. സനലിൻ്റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീ പൂർണമായും അണച്ചത്. ഫയർ ആൻ്റ് റെസ്ക്യു ഓഫിസർമാരായ കെ.പിഅമീറുദീൻ, പി.അനൂപ്, എം.നിജീഷ്, പി.അഖിൽ, പി പി.ജമാലുദ്ദീൻ, വി.കെ അനൂപ് , പി.ശരത്ത് ലാൽ, ബി.ആർ.അതുൽ, പി.സ്വാതി കൃഷ്‌ണ, കെ.പി അമേയ രാജ്, ഹോം ഗാർഡുമാരായ കെ.സന്തോഷ്, കെ.ബിജിലേഷ് എന്നിവർ രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു.
Also Read : നിവേദ്യം പാചകം ചെയ്യുന്നതിനിടെ തീപടര്‍ന്നു; പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു; സിസിടിവി ദൃശ്യം പുറത്ത്