പത്തനംതിട്ട : വീട്ടുകാർ സ്ഥലത്ത് ഇല്ലാതിരുന്ന വീട് കുത്തി തുറന്ന് മണ്ണെണ്ണ ഒഴിച്ച് വീടിനും മുറ്റത്തിരുന്ന ബൈക്കിനും തീയിട്ട് അജ്ഞാതര്‍. വീട്ടുടമയുടെ കാർ ഒരു മാസം മുൻപ് ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചിരുന്നു. റാന്നി പെരുനാട്ടില്‍ ആണ് സംഭവം. പെരുനാട് പേഴുമ്പാറ രാജ്ഭവനിൽ രാജ്‌കുമാറിന്‍റെ വീടിനും വാഹനത്തിനുമാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ തീ പിടിച്ചത്.
ഒരു മാസം മുന്‍പ് റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ഇദ്ദേഹത്തിന്‍റെ കാറും കത്തി നശിച്ചിരുന്നു. വെള്ളിയാഴ്‌ച പുലര്‍ച്ചെ വീടും മുറ്റത്തിരുന്ന ബൈക്കും കത്തിനശിക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മണ്ണെണ്ണ ഒഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് വ്യക്തമായി. വീട് ഭാഗികമായും മുറ്റത്തിരുന്ന ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.