തീയതി: 14-11-2024 വ്യാഴം
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: തുലാം
തിഥി:ത്രയോദശി
നക്ഷത്രം: അശ്വതി
അമൃതകാലം: 06:08 PM മുതല്‍ 07:34 PM വരെ
ദുർമുഹൂർത്തം: 10:13 AM മുതല്‍ 10:59 AM വരെ, 02:53 PM മുതല്‍ 03:40 PM വരെ
രാഹുകാലം:01:37 മുതല്‍ 03:05 വരെ
സൂര്യോദയം: 06:19 AM
സൂര്യാസ്തമയം:06:00 PM
ചിങ്ങം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ആയിരിക്കും. നിങ്ങളിന്ന് ആഗ്രഹിക്കുന്ന ഫലം നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ പുതിയ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തെന്ന് വരാം.
കന്നി:നിങ്ങള്‍ ചെയ്ത പലകാര്യങ്ങൾക്കും ഇന്ന് പ്രതിഫലം ലഭിക്കുന്നതായിരിക്കും. നിങ്ങൾ എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കുക.
തുലാം: തുലാം രാശിക്കാരായ നിങ്ങളിന്ന് ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും. സൗന്ദര്യവർധക വസ്തുക്കളും, വസ്ത്രങ്ങളും നിങ്ങളിന്ന് വാങ്ങുന്നതായിരിക്കും. ബാഹ്യരൂപവും വ്യക്തിത്വവും വർധിപ്പിക്കാൻ നിങ്ങളിന്ന് ശ്രമിക്കുന്നതായിരിക്കും.
വൃശ്ചികം: ലഭിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ നിങ്ങളുടെ നിരുത്സാഹം കാരണം നഷ്ടപ്പെടുന്നതായിരിക്കും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച് ചെയ്തില്ലെങ്കിൽ അത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതായിരിക്കും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട് പോകാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും.
ധനു: നിങ്ങളുടെ ഇന്നത്തെ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിൻ്റെയുമാണ്. പുനഃപരിശോധന ആവശ്യപ്പെടുന്ന ഒരു ജോലി ഇന്ന് നിങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതായിരിക്കും.
മകരം: ഇന്ന് നിങ്ങൾക്ക് ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാധ്യത. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്മ ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. വെള്ളമായും സ്ത്രീകളുമായും ഇടപെടുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾക്കിന്ന് സാമ്പത്തിക നഷ്ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും സംഭവിക്കാൻ സാധ്യത.
കുംഭം:ഇന്ന് നിങ്ങൾക്ക് ഏറ്റവും മികച്ച ദിവസമായിരിക്കും. നിങ്ങൾക്ക് സന്തോഷം ഉണ്ടാകുകയും പുറത്തുപോകുകയും സാമൂഹികമായി ഇടപെടുകയും ചെയ്യുന്നതായിരിക്കും. കുടുംബവുമായി ഒരു ചെറിയ യാത്ര നിങ്ങൾ നടത്തുന്നതായിരിക്കും.
മീനം: ഇന്ന് ഒരുപാടു പണം ചെലവിടുന്നത് ഒഴിവാക്കാൻ നിങ്ങളോട് ഉപദേശിക്കുന്നു. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിൽ നിങ്ങൾ ഒരു ആത്മപരിശോധന നടത്തണം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകരാൻ അനുവദിക്കരുത്.
മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ ഓർമകളുടെ ഇടവഴികളിലൂടെ സഞ്ചരിക്കുന്നതായിരിക്കും. നിങ്ങളുടെ ജോലികളിൽ ഇന്ന് പ്രസന്നത പ്രതിഫലിക്കുന്നതായിരിക്കും. നിങ്ങളുടെ ചെലവുകളെ നിയന്ത്രിച്ച് ഭാവിയിലേക്ക് സമ്പാദ്യം കരുതേണ്ടതാണ്.
ഇടവം:ഇന്നത്തെ ദിവസം വിധിയ്ക്ക് വിട്ടുകൊടുക്കാൻ നിങ്ങൾ നിർബന്ധിതതനായിത്തീരും. നിങ്ങൾക്ക് തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ് എല്ലാ ദിവസവും പോലെ കടന്നുപോകും.
മിഥുനം:ഇന്ന്നിങ്ങളുടെ പരിശ്രമങ്ങൾക്ക് ശരിയായ ഫലം ലഭിക്കണമെങ്കിൽ നിങ്ങളുടെ ശ്രദ്ധ പരിശ്രമങ്ങളിൽ കേന്ദ്രീകൃതമാണെന്ന കാര്യം ഉറപ്പുവരുത്തുക.
കര്‍ക്കടകം:ഇന്ന് കർക്കടകം രാശിക്കാർക്ക് വളരെ സങ്കീർണമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. പ്രശ്നങ്ങളുണ്ടായാൽ തളർന്ന് പോകരുത്. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം.