ചിങ്ങം:നിങ്ങൾക്കിന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ചെലവ് നിയന്ത്രിക്കണം. ദിവസത്തിൻ്റെ രണ്ടാം പകുതിയിൽ ജോലിസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കപ്പെടും. പ്രശ്നം ദയവായി മനസിൽ കൊണ്ട് നടക്കാതിരിക്കുക. അത് നിങ്ങളുടെ സ്വൈര്യം കെടുത്തിയേക്കാം.
കന്നി:വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകുന്നതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകളാലും പ്രവർത്തിയാലും മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നതായിരിക്കും. മറ്റുള്ളവരെ നിങ്ങളുടെ നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ ആദരവ് നിങ്ങൾ നേടിയെടുക്കുകയും ചെയ്യും.
തുലാം:ഇന്ന് നിങ്ങൾ ഒരു പ്രോജക്ട് ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തീകരിക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥരും, അധികാരികളും നിങ്ങളുടെ ജോലിയിലുള്ള സാമർഥ്യം കണ്ട് പ്രചോദനമുൾക്കൊള്ളും. നിങ്ങൾക്ക് ഒരു പ്രൊമോഷനോ, ശമ്പള വർധനവോ ലഭിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.
വൃശ്ചികം: നിങ്ങൾ ഒരു ഗ്രൂപ്പിൻ്റെ നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികൾ പ്രകടിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്യും.
ധനു: വാക്കുകൾ പ്രവൃത്തികളെക്കാൾ ഉച്ചത്തിൽ സംസാരിക്കും. നിങ്ങൾ ഇന്ന് സ്വയം മെച്ചപ്പെടുത്തുന്ന ഒരു മുന്നേറ്റം നടത്തിയേക്കാം. നിങ്ങളുടെ സ്വപ്നഭവനത്തിൻ്റെ പണികൾ പൂർത്തീകരിക്കുന്നതിനുള്ള ആദ്യ ചുവട് വെക്കാന്‍ ഇന്ന് ഉത്തമമാണ്.
മകരം: നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അല്ലെങ്കിൽ പ്രോജക്ട് ഏറ്റെടുക്കുന്നതിന് വേണ്ട സാധ്യതകൾ ഇന്ന് കാണുന്നു.
കുംഭം: ജോലിഭാരം നിങ്ങളുടെ ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് നിർണായകമായേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന് വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നതായിരിക്കും. ജോലിയിലുള്ള നിങ്ങളുടെ സമർപ്പണ മനോഭാവം പ്രശസ്തി വർധിപ്പിക്കും.
മീനം: നിങ്ങളുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനങ്ങൾ ഇന്ന് മെച്ചപ്പെടുത്തുന്നതായിരിക്കും. കൂട്ടുകാർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിച്ചേക്കാം. എന്നാൽ നിങ്ങളുടെ സാമർഥ്യവും കഴിവുകളും കൊണ്ട് അതിനെ മറികടക്കുന്നതായിരിക്കും.
മേടം: നിങ്ങൾ പലതിനാലും ഇന്ന് വശീകരിക്കപ്പെടുന്നതായിരിക്കും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.
ഇടവം: ഇന്ന് ഗൃഹാന്തരീക്ഷത്തില്‍ സന്തോഷം നിറഞ്ഞ് നില്ക്കും. പ്രിയപ്പെട്ടവരും ചില ബന്ധുക്കളും വീട്ടില്‍ വിരുന്നു വന്നേക്കും. ഇത് വീട്ടിലെ സന്തോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറം പകരും. ഒരു വിനോദയാത്രയ്ക്ക് പറ്റിയ ദിവസമാണിന്ന്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കാം.
മിഥുനം: ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്തമാക്കുന്നതിന് നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും, അവരിൽ നിന്നും തിരികെ അതുതന്നെ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ, അത്രത്തോളം അവർ തിരികെയും നൽകും. നിങ്ങൾ നിങ്ങൾക്കുവേണ്ടിയും അൽപം സമയം ചെലവഴിക്കുന്നത് നന്നായിരിക്കും.
കര്‍ക്കടകം: കോപവും ഉല്‍ക്കണ്ഠയും അസ്വസ്ഥതയും പ്രശ്നങ്ങള്‍ വഷളാക്കും. ദിവസം മുന്നേറും തോറും നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായി വരും. ചൂടുപിടിച്ച ചര്‍ച്ചകളിലോ തര്‍ക്കങ്ങളിലോ ഇടപെടാതിരിക്കുക. യാത്രകളും സന്ദര്‍ശനങ്ങളും ഇന്ന് മാറ്റിവെക്കുകയാണ് നല്ലത്.