കേരളം

kerala

ETV Bharat / state

ഈ രാശിക്കാർക്ക് സമ്പത്ത് വന്നുചേരും; അറിയാം ഇന്നത്തെ ജ്യോതിഷ ഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം

HOROSCOPE  ഇന്നത്തെ ജ്യോതിഷ ഫലം  HOROSCOPE PREDICTION MALAYALAM  രാശി ഫലം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 28, 2024, 7:12 AM IST

തീയതി: 28-11-2024 വ്യാഴം

വർ‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: വൃശ്ചികം

തിഥി: കൃഷ്‌ണ ദ്വാദശി

നക്ഷത്രം: ചിത്തിര

അമൃതകാലം:09:18 AM മുതൽ 10:45 AM വരെ

ദുർമുഹൂർത്തം: 10:25 AM മുതൽ 11:13 AM വരെ & 03:13 PM to 04:01 PM വരെ

രാഹുകാലം: 01:39 PM മുതൽ 03:05 PM വരെ

സൂര്യോദയം:06:25 AM

സൂര്യാസ്‌തമയം:05:59 PM

രാശി ഫലം

ചിങ്ങം:ബന്ധങ്ങള്‍,സഖ്യങ്ങള്‍, കൂട്ടുകെട്ടുകള്‍... ഇവയെല്ലാമാണ് ഇപ്പോൾ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നിങ്ങളുടെ നക്ഷത്രങ്ങള്‍ ഇന്ന് ഉദാരമായി സഹായിക്കും. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. അപ്പോള്‍ അത്തരം ബന്ധങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുപോയാലോ? സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാത്തരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്.

കന്നി: 'മധുരം മധുരതരം' എന്നതാണ് ഇന്നത്തെ ആപ്‌തവാക്യം. അപ്പോള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസ്സിലാക്കുന്നതോടെ നിങ്ങള്‍ക്ക് നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസ്സും ഉത്തമമായ ആരോഗ്യവും ഉറപ്പാക്കുന്നു. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. അതുകൊണ്ടു തന്നെയാകാം നിങ്ങൾ മധുരപലഹാരങ്ങളില്‍ തന്നെ പ്രിയം കാണിക്കുകയും കലോറികളുടെ കണക്ക് നോക്കാതെ ഐസ്ക്രീം ആസ്വദിക്കുകയും ചെയ്യുന്നത്. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തല്പരരായവര്‍ക്കും ഇത് നല്ല സമയമല്ല.

തുലാം:പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇന്നത്തെ വൈകുന്നേരം ഗംഭീരമായ ഒരു സല്‍ക്കാരത്തോടുകൂടി ആഘോഷിക്കുക.

വൃശ്ചികം:ഇന്ന് സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്തുന്നത് ഉചിതമാകും. വ്യാകുലതയും, ഉദാസീനതയും, ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവെക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുക. പ്രിയപ്പെട്ടവരുമായി നിസ്സാര പ്രശ്നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികൾല്‍ക്കായി നിങ്ങള്‍ പണം വ്യയം ചെയ്യുന്നതുകൊണ്ട് ചെലവുകള്‍ വര്‍ദ്ധിക്കാം.

ധനു: ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരാന്‍ സാധ്യതയുണ്ട്. സാമ്പത്തിക മേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ദ്ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് നിങ്ങള്‍ക്ക്‌ യാത്ര പോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവർണ്ണാവസരവും ഇന്ന് ഉണ്ടായേക്കും.

മകരം:കുടുംബത്തിന്‍റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമാകും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസ്സിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസ്സും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെ പറ്റി നിങ്ങൾക്ക് ജാഗ്രത വേണം.

കുംഭം:എതിരാളികളുമായി ഇന്ന് വടംവലിക്ക് പോകാതിരിക്കുക. നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം:ഗ്രഹങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. എല്ലാത്തരം കലകളിലും മികവ് പുലർത്താൻ അവ സഹായിക്കും. ബിസിനസിൽ പുതിയ പങ്കാളിത്തത്തിന് ഈ സമയം അനുയോജ്യമാണ്. ജീവിതത്തിൽ ഒരു നല്ല ഗ്രേഡിൽ ആയിരുന്നതിനാൽ ഇന്ന് നല്ല രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ ആസൂത്രണം ചെയ്യാം. കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് നിങ്ങളെ കൂടുതൽ ശക്തരാക്കും. വിജയം നിങ്ങളെ കൂടുതൽ യഥാതഥമായി തിരിച്ചറിയാൻ സഹായിക്കും.

മേടം:ഇന്ന് നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും - പ്രത്യേകിച്ചും നിങ്ങളുടെ കുടുംബാന്തരീക്ഷം. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി ഊഷ്‌മളമായ ചില നിമിഷങ്ങള്‍ പങ്കിടുക. ഇന്ന് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകൾക്കും ഇന്ന് സാധ്യതയുണ്ട്. വൈകാരികമായ പെരുമാറ്റം നിങ്ങളുടെ ജീവിതപങ്കാളിയുടെ കോപത്തിന് കാരണമായേക്കാം. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽനിന്നും സംഘർഷങ്ങളിൽനിന്നും കഴിയുന്നത്ര അകന്ന് നില്ക്കുക. നിങ്ങൾക്കിത് യാത്രക്ക് ഒരു നല്ലസമയമാണ്. ഒരു കാറ് വാങ്ങുവാൻ ആഗ്രഹമില്ലേ? എങ്കിൽ അതിനും ഇന്ന് നല്ലദിവസമാണ്.

ഇടവം:ശാരീരികമായും മാനസികമായും സൗഖ്യം അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും, ഉല്ലാസകരമായ വേളകളും നിങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു. അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാർത്ഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂർത്തിയാക്കുകുകയും ചെയ്യും. തന്മൂലം അതിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടും. ഇന്ന് കണക്ക് കൂട്ടലുകള്‍ ഫലവത്തായി തീരും. നിങ്ങളുടെ മാതൃഭവനത്തിൽനിന്ന് നല്ല വാർത്തകൾ പ്രതീക്ഷിക്കാം. വിലകൂടിയ ഒരു രത്നമോ അതുപോലുള്ള മറ്റ് പൈതൃകസ്വത്തുക്കളോ നിങ്ങൾക്കിന്ന് ലഭ്യമാകില്ലെന്ന് ആരറിഞ്ഞു? രോഗികൾക്ക് ഇന്ന് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും. വളരെ മുന്‍പ് സ്‌തംഭിച്ചുപോയ ചില ജോലികള്‍ മാന്ത്രിക ശക്തികൊണ്ടെന്നപോലെ വീണ്ടും ആരംഭിക്കപ്പെടും.

മിഥുനം: സ്വന്തം ലോകത്തിൽ നിന്ന് പുറത്തുവന്ന് നിങ്ങളുടെ കുട്ടികളുടേയും ഇണയുടേയും - അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടേയും - അവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിയണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെതന്നെ ആരോഗ്യം സൂക്ഷ്‌മമായി പരിപാലിക്കേണ്ടതാണെന്ന് നക്ഷത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കാരണം, നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവെക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക. നിസ്‌തേജന്‍മാരുമായി ഇടപഴകാതിരിക്കുക.അല്ലാത്ത പക്ഷം അത് അപകീര്‍ത്തിക്ക് കാരണമായേക്കും.

കര്‍ക്കടകം:എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തി ആകാം അത്. താന്‍ തന്നിൽനിന്നുതന്നെ ഇതില്‍കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നോക്കുക. ശാന്തത പാലിക്കുകയും, ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാന്‍ ഗണേശന്‍ ഉപദേശിക്കുന്നു. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അങ്ങനെ വീട്ടിലെ വിഭവസമൃദ്ധമായ ഭക്ഷണം നിങ്ങള്‍ക്ക് നഷ്‌ടമായേക്കും. നിങ്ങള്‍ക്ക് പാചകമറിയാമെങ്കില്‍ വലിയ പ്രശ്‌നമില്ല. ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.

ABOUT THE AUTHOR

...view details