കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 05 ചൊവ്വ 2024) - നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

Horoscope  Horoscope prediction today  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ജ്യോതിഷഫലം
Horoscope today

By ETV Bharat Kerala Team

Published : Mar 5, 2024, 6:58 AM IST

തീയതി :05-03-2024 ചൊവ്വ

വര്‍ഷം :ശുഭകൃത് ഉത്തരായനം

മാസം :കുംഭം

തിഥി : കൃഷ്‌ണ നവമി

നക്ഷത്രം :മൂലം

അമൃതകാലം : 12:35 PM മുതല്‍ 02:05 PM വരെ

വര്‍ജ്യം :06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം :09:00 AM മുതല്‍ 09:48 AM വരെ & 12:12 PM മുതല്‍ 01:00 PM വരെ

രാഹുകാലം : 03:36 AM

സൂര്യോദയം :06:34 AM

സൂര്യാസ്‌തമയം :06:34 PM

ചിങ്ങം:നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്.

കായികം, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.

കന്നി:ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലനാക്കിയേക്കാം.

പ്രിയപ്പെട്ടവരുമായുള്ള തര്‍ക്കങ്ങള്‍, സ്വയം ഉണ്ടായേക്കാവുന്ന ഒരു അപമാനം, മാതാപിതിക്കാളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക എന്നിവ ഇന്ന് നിങ്ങള്‍ക്ക് സമാധാനം നശിപ്പിക്കുന്ന കാരണങ്ങള്‍ ആയേക്കാം. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.

തുലാം:ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും.

കുടുംബബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു മാന്ത്രിക സ്‌പര്‍ശത്തിന് കഴിവുണ്ട്. അത് നിലനില്‍ക്കുവോളം ആസ്വദിക്കൂ. ഇന്നത്തെ സായാഹ്നത്തില്‍ ഒരാളുടെ ഊഷ്‌മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌പര്‍ശിക്കും.

വൃശ്ചികം:ഇന്ന് സംസാരം കരുതലോടെ വേണം. ഒരു നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ കലഹമുണ്ടാക്കാന്‍ വ്യഗ്രത കാണിക്കും. നിങ്ങളുടെ കര്‍ക്കശ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ നിങ്ങള്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും.

അതുകൊണ്ട് ക്ഷമ ശീലമാക്കുക. നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാന്‍ പ്രതികൂലചിന്തകളെ അനുവദിക്കരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാകും.

ധനു:ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ നിങ്ങൾ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും ഏറെ യോഗം കാണുന്നു. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും.

ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. ഇന്ന് പെരുമാറ്റം സ്ഥിരതയുളളതാകും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കും.

മകരം: ഇന്ന് ഓരോ ചുമതലയിലും ശ്രദ്ധ വേണം‍. തൊഴില്‍രംഗത്ത് ആവശ്യമായ സഹായം ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നത് ചെലവുകള്‍ വർധിപ്പിക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം.

പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാദ്ധ്വാനം തന്നെ വേണ്ടിവരും. ഉല്‍കണ്‌ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം:പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും ഇന്ന് നിങ്ങള്‍ തൊഴിലില്‍ നേട്ടമുണ്ടാക്കും. സുഹൃത്തുക്കൾ ഇന്ന് നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കും. ഇന്ന് നിങ്ങൾക്ക് ദൈവികമായ അനുഗ്രഹമുണ്ടാകും.

സമൂഹത്തില്‍ നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കും. ഭാര്യയില്‍നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ല ദിവസം. ഒരു ഉല്ലാസ യാത്രക്കും സാധ്യത.

മീനം: ഇന്ന് നിങ്ങളുടെ ആത്മാവിന്‍റെ ഏറ്റവും നല്ല ഭാഗം നിങ്ങൾ കണ്ടെത്തുകയില്ല. ഇന്ന് ചില ബാഹ്യ സ്വാധീനങ്ങളിലൂടെ നിങ്ങളിൽ അശുഭാപ്‌തി ചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. കാര്യങ്ങൾ കൂടുതൽ സത്യസന്ധവും വ്യക്തവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ അവബോധം വളർത്തുന്നത് നിങ്ങളെ അതിന് സഹായിക്കും.

മേടം: ഇന്ന് ഒരു മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഒരു ബന്ധുവിന്‍റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദന കൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍ കൊണ്ടും ആ ക്ഷണം ദുര്‍വഹമായ ഒന്നായി നിങ്ങള്‍ക്ക് തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നതുകൊണ്ടാകാം.

അല്ലെങ്കില്‍ വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ നിങ്ങള്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പദ്ധതികളെ പോലും അത് തകിടം മറിക്കും.

ഇടവം:ഇന്ന് നിങ്ങള്‍ ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം. ചില ദിവസങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാകില്ല. അത്തരം ഒരു ദിവസമാണ് ഇന്ന്. രാവിലെ മുതല്‍ക്കേ നിങ്ങള്‍ക്ക് ഒരു വല്ലായ്‌മ അനുഭവപ്പെടാം. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും.

വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം ഉദാസീനതയും താല്‍പര്യക്കുറവും നിങ്ങളെ വലയം ചെയ്‌തിരിക്കും.

മറ്റുള്ളവര്‍ നിങ്ങളുടെ ആ അവസ്ഥയോട് ഒരു അനുഭാവവും കാണിക്കില്ല. അതിനാല്‍ ശാന്തതയോടെ വരും വരായ്‌കകളെകുറിച്ച് ആലോചിക്കാതെ ഇരിക്കുക. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.

മിഥുനം:ഇന്ന് നിങ്ങള്‍ക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം.

ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ഏവരേയും വിസ്‌മയിപ്പിക്കുന്നതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങാനായി ഒരു ഷോപ്പിങ് നടത്താനും സാധ്യത.

കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസ്സിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും.

പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് നിര്‍ലോഭം പണം ചെലവഴിക്കും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരിക.

ABOUT THE AUTHOR

...view details